ഫേസ്പായ്ക്ക് ഉപയോഗിക്കാത്തവരായി ആരുമില്ല! ഉള്ള സൗന്ദര്യത്തിന് കോട്ടം തട്ടാതെയും സൗന്ദര്യവർദ്ധനവിനായും പലരും ഫേസ്പായ്ക്കുകൾ ഉപയോഗിക്കാറുണ്ട്. ചിലർ റെഡിമെയ്ഡ് പായ്ക്കാകും ഉപയോഗിക്കുന്നത്. മറ്റുചിലർ നാച്യുറലായ പായ്ക്കും ഉപയോഗിക്കും. അതിപോലെ തന്നെ സിനിമാ താരങ്ങളുടെ ഇത്തരം ടിപ്പുകൾ അറിയാൻ പലർക്കും താത്പര്യമുണ്ട്.
ബിടൗണിലെ യുവ നടി ജാൻവി കപൂറിന്റെ നാച്യുറൽ ഫേസ്പായ്ക്ക് കണ്ടാലോ?? മുഖസൗന്ദര്യത്തിനായി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒരു ഫേസ് പായ്ക്കിനെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ മുമ്പ് താരം പങ്കുവച്ചിരുന്നു. തേനും ബനാനയും തൈരും ചേർത്ത് തയ്യാറാക്കുന്ന ഒരു പായ്ക്കാണ് താരം പങ്കുവച്ചത്.
പായ്ക്ക് തയ്യാറാക്കേണ്ടത് ഇങ്ങനെയാണ്.
ഇതിനായി ആദ്യം കുറച്ച് തൈര് എടുക്കുക. ഇതിലേയ്ക്ക് തേൻ, ബനാന ഉടച്ചത് എന്നിവ ചേർത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടാം. ഇതിന് ശേഷം ഓറഞ്ച് നീര് മുഖത്ത് പുരട്ടുകയായിരുന്നു ജാൻവി. ശേഷം മുഖം നന്നായി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. കഴുകിയതിന് ശേഷം മുഖത്ത് താരം ആൽമണ്ട് ഓയിലും പുരട്ടുന്നതും വീഡിയോയിൽ കാണാം. വരണ്ട ചർമ്മം ഉള്ളവർക്ക് പറ്റിയ പാക്കാണ് ഇത് എന്നാണ് സ്കിൻ ഡോക്ടറായ ആഞ്ചൽ പന്ത് ജാൻവിയുടെ വീഡിയോ പങ്കുവച്ചുകൊണ്ട് പറഞ്ഞത്.