രജനികാന്തിന്റെ ‘ജയിലർ’ ബോക്സ്ഓഫിസിൽ കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുന്നു. ഓഗസ്റ്റ് പത്തിനു റിലീസ് ചെയ്ത ചിത്രം ഇതുവരെ നേടിയത് 300 കോടിയാണ്. തമിഴ്നാട്ടിൽ നിന്ന് മാത്രം കലക്ഷൻ 80 കോടി രൂപയോളം പിന്നിട്ടു. കേരളത്തിൽ ഞായറാഴ്ച മാത്രം നേടിയത് ഏഴ് കോടി രൂപയാണ്. 2023 ലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ചിത്രം കുതിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബീസ്റ്റി’ന്റെ പരാജയത്തിനു ശേഷം നെൽസൺ സംവിധാനം ചെയ്ത ചിത്രമാണ് ജയിലർ. ഇത് അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് ആകുമെന്നാണ് വിലയിരുത്തുന്നത്. ശിവകാർത്തികേയനെ നായകനാക്കി നെൽസൺ ഒരുക്കിയ ‘ഡോക്ടറിന്റെ’ റെക്കോർഡ് ഇതോടെ പഴങ്കഥയാവും. അതേസമയം ആറാം ദിനം ചിത്രം നാനൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചേക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ മറ്റ് സിനിമകളൊന്നും റിലീസ് ചെയ്യാതിരുന്നത് ജയിലറിനു ഗുണമായി മാറി എന്നതും പ്രധാന ഘടകമാണ്.