ഏഷ്യന്‍ കപ്പ് 2024 ലെ ആദ്യ മത്സരത്തില്‍ കരുത്തരായ ഓസിസ് ടീമിനോടുള്ള പോരാട്ടത്തില്‍ പൊരുതി വീണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീം. ലോക റാങ്കിംഗില്‍ 25-ാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്കെതിരെ പ്രതിരോധകരുത്ത് പുറത്തെടുത്തുകൊണ്ടാണ് ഇന്ത്യ രണ്ട് ഗോള്‍ തോല്‍വിയ്ക്ക് വഴങ്ങിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ ആവേശത്തിന് യാതൊരു കുറവുമില്ലാതെ ഇരുടീമുകളും ഇഞ്ചോടിച്ച് പോരാട്ടമാണ് കാഴ്ച വച്ചത്.
ജിങ്കന്റെയും ഗോള്‍ കീപ്പര്‍ ഗുര്‍പ്രീതിന്റെയും മിന്നുന്ന പ്രകടനം ഇന്ത്യയ്ക്ക് വലിയ കരുത്തേകി. എന്നാൽ പ്രതിരോധ മികവില്‍ ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ച ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഓസ്ട്രേലിയ ആദ്യ ഗോള്‍ നേടി. മത്സരത്തിന്റെ 50-ാം മിനിറ്റില്‍ ജാക്സന് ഇര്വിന് നേടിയ ഗോളിലാണ് ഓസ്ട്രേലിയ കൂടുതൽ മുന്നോട്ട് കുതിച്ചത്. 73-ാം മിനിറ്റില്‍ ജോര്ഡന് ബോസ് രണ്ടാം ഗോള്‍ നേടി ഓസീസ് ടീമിനെ വിജയത്തിലേക്ക് നയിച്ചു.
അതേസമയം ഇന്ത്യൻ ടീമിൽ ആദ്യ പകുതിയില്‍ സുനില്‍ ഛേത്രിയുടെ ഡൈവിംഗ് ഹെഡര്‍ ചെറിയ വ്യത്യാസത്തിലാണ് പുറത്ത് പോയത്. മാത്രമല്ല, ഇന്ത്യയുടെ ആദ്യ ഇലവനില്‍ മലയാളി താരങ്ങളായ രാഹുല്‍ കെ പി യ്ക്കും സഹലിനും ഇടം പിടിക്കാനും കഴിഞ്ഞില്ല. പരുക്കായിരുന്നു സഹലിന് വില്ലനായത്. ഏഷ്യന്‍ കപ്പിലെ രണ്ടാം മത്സരത്തില്‍ ഇതേ സ്റ്റേഡിയത്തില്‍ ജനുവരി 18ന് ഇന്ത്യ ഉസ്ബെകിസ്താനെ നേരിടും. ലോക റാങ്കിങ്ങില്‍ 68-ാം സ്ഥാനത്താണ് ഉസ്ബെകിസതാന്.