മലയാള സിനിമയുടെ ചരിത്രം മാറ്റിക്കുറിച്ച സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്.ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം പറവ ഫിലിംസിന്റെ ബാനറില്‍ ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സര്‍വൈവല്‍ ത്രില്ലറാണ്. 2024 ഫെബ്രുവരി 22-ന് തിയറ്റര്‍ റിലീസ് ചെയ്ത ഈ ചിത്രം 240 കോടിയിലധികമാണ് വാരികൂട്ടിയത്. വിജയത്തോടൊപ്പം വിവാദങ്ങളും ചിത്രത്തെ പിന്തുടർന്നിരുന്നു.ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാവുന്നത് ചിത്രത്തിലെ ‘കണ്‍മണി അന്‍പോട്’ ഗാനത്തിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ്. എന്നാല്‍ ‘മഞ്ഞുമ്മല്‍ ബോയ്‌സി’ല്‍ ഗാനം ഉപയോഗിച്ച് നിയമപരമായി തന്നെയാണെന്ന് നിര്‍മാതാവ് വ്യക്തമാക്കിയിരിക്കുകയാണ്.
സന്താന ഭാരതിയുടെ സംവിധാനത്തില്‍ 1991 നവംബര്‍ 5-ന് റിലീസ് ചെയ്ത കമല്‍ഹാസന്‍ ചിത്രം ‘ഗുണ’യിലൂടെ പ്രേക്ഷകർ ഹൃദയത്തിൽ സ്വീകരിച്ച ഗാനമാണ് ‘കണ്‍മണി അന്‍പോട്’. ഗാനത്തിന്റെ ഓഡിയോ റൈറ്റ്‌സ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ ഇളയരാജയുടെ ഭാര്യ പിരമിഡ് ഓഡിയോസിന് വില്‍ക്കുകയും പിരമിഡ് ഓഡിയോസ് മ്യൂസിക് മാസ്റ്ററിനും ശ്രീദേവി വീഡിയോ കോര്‍പ്പറേഷനും റൈറ്‌സ് വില്‍ക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ‘മഞ്ഞുമ്മല്‍ ബോയ്‌സി’ല്‍ ഉള്‍പ്പെടുത്താനായി തമിഴ് ഗാനത്തിന്റെ മ്യൂസിക് റൈറ്റ്‌സ് മ്യൂസിക് മാസ്റ്ററില്‍ നിന്നും തെലുങ്കു റൈറ്റ്‌സ് ശ്രീദേവി വീഡിയോ കോര്‍പ്പറേഷനില്‍ നിന്നുമാണ് പറവ ഫിലിംസ് നിയമപരമായി കരസ്ഥമാക്കിയത്. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ റിലീസ് ചെയ്ത എല്ലാ ഭാഷകളിലെയും ഗാനത്തിന്റെ റൈറ്റ്‌സ് വാങ്ങിയതാണ്. ഇത് സംബന്ധിച്ച് ഇളയരാജയില്‍ നിന്ന് വക്കീല്‍ നോട്ടിസ് ലഭിച്ചിട്ടില്ല.’- നിര്‍മാതാവ് ഷോണ്‍ ആന്റണി പറഞ്ഞു.
കൊച്ചിയിലെ മഞ്ഞുമ്മലില്‍നിന്നു ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും തുടര്‍ന്ന് അവര്‍ നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സി’ന്റെ പ്രമേയം. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, ബാലു വര്‍ഗീസ്, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് നിര്‍മ്മാതാക്കള്‍. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്നായിരുന്നു ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. ചിത്രത്തിന്റെ ഓള്‍ ഇന്ത്യ ഡിസ്ട്രിബ്യുഷന്‍ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് നിര്‍വഹിച്ചു. യുകെയിലെ വിതരണാവകാശം ആര്‍എഫ്ടി ഫിലിംസും കരസ്ഥമാക്കി. ഒടിടി അവകാശം സ്വന്തമാക്കിയത് ഡിസ്‌നി ഹോട്ട്സ്റ്റാറാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ ഇതുപോലൊരു സർവൈവർ ത്രില്ലർ പിറന്നിട്ടില്ലെന്നാണ് സിനിമ കണ്ടവർ പറയുന്നത്.