ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും ഹൽദി ആഘോഷമാക്കി സുഹൃത്തുക്കൾ. നടിമാരായ മിയ, പൂജിത , സ്വാസിക എന്നിവർ ചടങ്ങിനെത്തി. ഷഫ്ന, കുക്കു, ജീവ തുടങ്ങിയ ടെലിവിഷൻ താരങ്ങളും ചടങ്ങിനെത്തി. ജനുവരി 28നാണ് ഗോവിന്ദ് പത്മസൂര്യ–ഗോപിക അനിൽ വിവാഹം.
ചടങ്ങിന്റെയും ആഘോഷത്തിന്റെയും ചിത്രങ്ങൾ ഗോപികയും ജിപിയും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. വിവാഹത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കെ കുടുംബത്തിനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ബ്രൈഡ് ടു ബി ആഘോഷമാക്കിയിരുന്നു ഗോപിക അനിൽ.
കഴിഞ്ഞ വർഷം ഒക്ടോബർ 23നാണ് വിവാഹ നിശ്ചയ ഫോട്ടോകൾ പങ്കുവച്ച് ജിപിയും ഗോപികയും തങ്ങൾ വിവാഹിതരാകുന്നു എന്ന വാർത്ത പുറത്തുവിട്ടത്. കോഴിക്കോട് വെച്ചായിരുന്നു ചടങ്ങുകൾ. പിന്നാലെ താരങ്ങൾക്ക് ആശംസകൾ അറിയിച്ച് ആരാധകരും എത്തി.