ഒൻപതാ വിവാഹവാർഷികം ആഘോഷിച്ച് താര ദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും. ഈ അവസരത്തിൽ നസ്രിയയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രമാണ് ഫെയ്സ്ബുക്കിൽ ഫഹദ് പോസ്റ്റ് ചെയ്തത്. ‘നിന്റെ പ്രണയത്തിനും ജീവിതത്തിനും നന്ദി, നമ്മുടെ 9 വർഷങ്ങൾ’ എന്നായിരുന്നു ചിത്രത്തിനു ഫഹദ് നൽകിയ അടിക്കുറിപ്പ്.
ഫഹദ് പങ്കുവച്ച ചിത്രത്തിൽ പുഴയോരത്ത് കാഴ്ചകൾ ആസ്വദിക്കുന്ന ഫഹദിനേയും നസ്രിയയെയുമാണ് കാണുന്നത്. സംവിധായകൻ അമൽ നീരദാണ് ചിത്രം പകർത്തിയതെന്നും താഴെ കുറിച്ചിട്ടുണ്ട്. ഇതോടെ നിരവധി പേരാണ് താരജോഡികൾക്ക് ആശംസകളുമായി എത്തുന്നത്.
അതേസമയം ഫഹദിന്റെ സഹോദരന് ഫർഹാൻ ഫാസില്‍ എടുത്ത ചിത്രം പങ്കുവച്ചായിരുന്നു നസ്രിയ വിവാഹ വാർഷികാഘോഷ വാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 2014 ലായിരുന്നു ഫഹദ് ഫാസിലിന്റെയും നസ്റിയ നസീമിന്റെയും വിവാഹം. ‘ബാംഗ്ലൂര്‍ ഡെയ്സ്’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചുണ്ടായ അടുപ്പമാണ് ഇരുവരുടെയും പ്രണയത്തിലും പിന്നീട് വിവാഹത്തിലും കലാശിച്ചത്.