മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികളാണ് ബാലയും എലിസബത്തും. ഇരുവരുടെയും വിവാഹം കഴിഞ്ഞത് മുതലുള്ള എല്ലാ വാർത്തകളും സാമൂഹ്യമാധ്യമങ്ങളിലൂടെ ഇരുവരും പ്രേക്ഷകരുമായി പങ്കിടാറുമുണ്ട്. ഇതിനിടെ ഇരുവരും വേർപിരിയുന്നുവെന്ന വാർത്തകളും പ്രചരിച്ചിരുന്നു. ഇപ്പോൾ എലിസബത്ത് പങ്കിട്ടിരിക്കുന്ന ഒരു കുറിപ്പാണ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ‘നിങ്ങൾക്ക് അനുയോജ്യമല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാൻ മാത്രം വിഡ്ഢിയല്ല നിങ്ങൾ’ എന്ന് തുടങ്ങുന്ന വരികളുള്ള കുറിപ്പാണ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്.
‘നിങ്ങൾക്ക് അനുയോജ്യനല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാൻ മാത്രം വിഡ്ഢിയല്ല നിങ്ങൾ. നല്ല മനസുള്ള ആളുകൾക്കാണ് ഇതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുള്ളത്. നമ്മൾ ആളുകളിൽ ഏറ്റവും മികച്ചത് കാണുകയും അവർ നമ്മിലും അത് കാണുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. നിങ്ങളെ ഒരിക്കലും സ്നേഹിക്കാത്ത ഒരാൾക്കായി കാത്തിരിക്കേണ്ട ആവശ്യമില്ല. ഒരു ദിവസം ഉണർന്ന് ഇനി നിന്നെ സ്നേഹിക്കുന്നില്ലെന്ന് തീരുമാനിക്കുന്നവർക്കായി, അവരെ പോകട്ടെ, അവർ ആ അടയാളം തരുന്ന നിമിഷം അവരെ പോകട്ടെ.
തുടക്കം മുതലേ അവർക്ക് നേരെ പറയാൻ കഴിയില്ലെന്ന് അറിയാമായിരുന്നു. ഒരു ഓർമ്മപ്പെടുത്തൽ, പ്രതികരണമില്ല എന്നതിനർത്ഥം പ്രതീക്ഷയുണ്ടെന്ന് അർത്ഥമാക്കുന്നില്ല. നിങ്ങൾ അവരുമായി ആദ്യമായി പ്രണയത്തിലായത് പോലെ പ്രണയം വീണ്ടും കൂട്ടിച്ചേർക്കേണ്ട ആവശ്യമില്ല. അവർ നിങ്ങളെ അത്ഭുതപ്പെടുത്താതെ വിട്ടുപോയപ്പോൾ വീണ്ടും വീണ്ടും വരാൻ അവരെ അനുവദിക്കരുത്. പ്രണയത്തിനായി കാത്തിരിക്കാൻ നിങ്ങൾ അർഹനല്ല’ എന്ന കുറിപ്പാണ് എലിസബത്ത് പങ്കുവെച്ചത്.
എലിസബത്തിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ നിരവധി പേരാണ് കുറിപ്പിന് താഴെ പ്രതികരണങ്ങളുമായി എത്തുന്നത്. ബാല ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ കഴിഞ്ഞപ്പോഴും ആരോഗ്യവാനായി വന്നപ്പോഴും എലിസബത്ത് കൂടെയുണ്ടായിരുന്നുവെന്നും ഇപ്പോൾ ഇരുവർക്കുമിടയിൽ എന്താണ് സംഭവിച്ചതെന്നുമാണ് ആരാധകർ ചോദിക്കുന്നത്. ഇതിനിടെ ഭാര്യ എലിസബത്ത് ഇപ്പോൾ തന്റെ കൂടെയില്ലെന്ന് നടൻ ബാലയും വെളിപ്പെടുത്തിയിരുന്നു. 2021 സെപ്റ്റംബറിലായിരുന്നു ബാലയും എലിസബത്തും വിവാഹിതരായത്.