ലോകേഷ് കനകരാജിനൊപ്പം രജനികാന്ത് കൈകോര്‍ക്കുന്നു എന്ന വാർത്ത കേട്ടപ്പോൾ ആകാംഷയോടെയാണ് സിനിമാപ്രേമികള്‍ കാത്തിരുന്നത്. നേരത്തെ സിനിമയ്ക്ക് ‘തലൈവര്‍ 171’ എന്ന് താല്‍ക്കാലികമായി പേര് നൽകിയിരുന്നു. ഇപ്പോഴിതാ, ചിത്രം പ്രഖ്യാപിച്ച് മാസങ്ങള്‍ പിന്നിടുമ്പോള്‍ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ട് ആരാധകർക്ക് കൂടുതൽ ആവേശം നൽകിയിരിക്കുകയസൺ അണിയറ പ്രവര്‍ത്തകര്‍.
‘കൂലി’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ഒരു സ്വര്‍ണക്കള്ളക്കടത്ത് കേന്ദ്രത്തില്‍ രജിനികാന്തിന്റെ കഥാപാത്രം എത്തുന്നതും വില്ലന്മാരെ അടിച്ചൊതുക്കുന്നതുമാണ് ടീസറില്‍ കാണാൻ കഴിയുക. മാത്രമല്ല, ടീസറിൽ റോളക്സ് വാച്ചിന് പ്രധാന്യം നല്കുന്നതിനാല് ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിലുള്‍പ്പെട്ട ചിത്രമായിരിക്കും ‘കൂലി’ എന്ന സൂചനകളുമുണ്ട്.
ലോകേഷ് കനകരാജിന്റെ വിക്രമില്‍ സൂര്യ അവതരിപ്പിച്ച കൊടുംവില്ലന്റെ പേര് ‘റോളക്സ്’ എന്നാണ്. സണ്‍ പിക്ചേഴ്സാണ് ചിത്രത്തിന്റെ നിര്‍മാണം. അനിരുദ്ധാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ലോകേഷ് കനകരാജ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ അന്‍പറിവ് ടീം ആണ് സംഘട്ടന സംവിധാനം.