മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അമല പോൾ. അമല ഇപ്പോൾ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്. ബേബി ഷവർ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് അമല ഇപ്പോൾ.
കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമലയും ജഗതും തമ്മിലുള്ള വിവാഹം. ജനുവരി 4നാണ് താൻ അമ്മയാകാൻ ഒരുങ്ങുന്ന വിശേഷം അമല പങ്കിട്ടത്. ട്രെഡീഷണൽ സ്റ്റൈലിൽ സാരിയണിഞ്ഞ് അതീവ സുന്ദരിയായ അമലയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. 2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം. അതിൽ ചെറിയൊരു വേഷമായിരുന്നു അമലയ്ക്ക്. അതിനുശേഷം തമിഴിൽ രണ്ടു സിനിമകൾ ചെയ്തുവെങ്കിലും അത് വിജയിച്ചില്ല.
2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രം വൻ ഹിറ്റാവുകയും തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതമാണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ അമല പോൾ ചിത്രം. ആടുജീവിതത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച നജീബ് എന്ന കഥാപാത്രത്തിന്റെ ഭാര്യ സൈനു ആയിട്ടാണ് അമല എത്തിയത്.