മകള്‍ അനൗഷ്കയുടെ 16-ാം പിറന്നാള്‍ ആഘോഷമാക്കി അജിത്തും ശാലിനിയും

Date:

Share post:

മകൾ അനൗഷ്കയുടെ പിറന്നാൾ ആഘോഷമാക്കി താര ദമ്പതികളായ അജിത്ത് കുമാറും ശാലിനിയും. അജിത്തിനും ഇളയ മകൻ ആദ്വികിനുമൊപ്പം മകളുടെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളാണ് ശാലിനി സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചത്. നിരവധി പേരാണ് അനൗഷ്കയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചുകൊണ്ടെത്തിയത്.

മകൾക്ക് പിറന്നാൾ ആശംസകൾ എന്ന കുറിപ്പോടെയാണ് ശാലിനി പിറന്നാൾ ചിത്രം ആരാധകരുമായി പങ്കുവെച്ചത്. അനൗഷ്കയുടെ 16-ാം പിറന്നാളാണ് താരദമ്പതികൾ ആഘോഷിച്ചത്. 2022-ലാണ് ശാലിനി സാമൂഹ്യമാധ്യമങ്ങളിൽ സജീവമാകുന്നത്. പിന്നീട് കുടുംബത്തിന്റെ വിശേഷങ്ങളും യാത്രകളുടെ ചിത്രങ്ങളുമെല്ലാം ശാലിനി ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്.

വിവാഹ ശേഷം സിനിമാലോകത്തുനിന്ന് ഇടവേളയെടുത്ത നടിയാണ് മലയാളികളുടെ പ്രിയതാരമായ ശാലിനി. കൂടാതെ പൊതുവേദികളിലോ സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലോ ശാലിനി പ്രത്യക്ഷപ്പെടാറുമില്ല. എങ്കിലും ശാലിനിയുമായി ബന്ധപ്പെട്ട വാർത്തകൾ അറിയാൻ മലയാളികൾ ഉൾപ്പെടെയുള്ള ആരാധകർ വളരെ താത്പര്യപ്പെടാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...