‘നമ്മൾ വീണ്ടും കണ്ടുമുട്ടും വരെ’; പിതാവിന്റെ ഓർമ്മകളിൽ വിതുമ്പി മീര ജാസ്മിൻ

Date:

Share post:

തന്റെ പ്രിയപ്പെട്ട പിതാവിന് യാത്രാമൊഴി നേരുകയാണ് നടി മീര ജാസ്മിൻ. പിതാവിനോടൊപ്പമുള്ള കുടുംബചിത്രവും അദ്ദേഹത്തിൻ്റെ പഴയകാല ചിത്രവും സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ് മീര. ഇനി ഒരിക്കലും കാണാൻ സാധിക്കില്ലെങ്കിലും വീണ്ടും കണ്ടുമുട്ടുമെന്ന പ്രത്യാശയോടെയാണ് മീര പിതാവിന്റെ ഓർമ്മകളിൽ നിറഞ്ഞത്.

‘നമ്മൾ വീണ്ടും കണ്ടുമുട്ടും വരെ’ എന്ന കുറിപ്പിനോടൊപ്പമാണ് പിതാവിന്റെ ചിത്രങ്ങൾ താരം പങ്കിട്ടത്. ഇതോടെ നിരവധി പേരാണ് അനുശോചനമറിയിക്കുന്നത്. ഇന്നലെയാണ് മീരാ ജാസ്‌മിൻ്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചത്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ എറണാകുളത്തെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

സിനിമാ മേഖലയിൽ നിന്ന് നിരവധി പേരാണ് അദ്ദേഹത്തിന് അന്തിമോപചാരമർപ്പിക്കാനെത്തുന്നത്. വർഷങ്ങളായി മുംബൈയിലായിരുന്നു മീരയുടെ പിതാവ്. എടത്വ കടമാട്ട് ഏലിയാമ്മ ജോസഫ് ആണ് ഭാര്യ. ജോമോൻ, ജെനി സൂസൻ, സാറ റോബിൻ, ജോർജി ജോസഫ് എന്നിവരാണ് മറ്റുമക്കൾ. സംസ്കാരം ഞായറാഴ്‌ച നാല് മണിക്ക് പത്തനംതിട്ട ഇലന്തൂർ മാർത്തോമ വലിയപള്ളി സെമിത്തേരിയിൽ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...