മലർവാടി ആർട്സ് ക്ലബ്ബ്, പ്രണയം, പത്മശ്രീ ഡോക്ടർ സരോജ് കുമാർ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അപൂർവ ബോസ്. ഇപ്പോൾ ബംഗാൾ ആചാരപ്രകാരം നടന്ന താരത്തിന്റെ വിവാഹ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. അടുത്ത സുഹൃത്തായ ധിമൻ തലപത്രയാണ് അപൂർവയുടെ വരൻ.
ധിമന്റെ വീട്ടുകാരുടെ ആചാരപ്രകാരം രാജസ്ഥാനിൽ വെച്ചാണ് വിവാഹം നടന്നത്. ചടങ്ങിൽ വധൂവരന്മാർ ബീജ് നിറത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്. അപൂർവ സാരിയും ധിമൻ കുർത്തിയുമാണ് ധരിച്ചത്. വിവാഹത്തിനിടെ രസകരമായ ചടങ്ങുകളും നടന്നിരുന്നു. വിവാഹ വീഡിയോ അപൂർവ തന്നെയാണ് ആരാധകരുമായി പങ്കിട്ടത്.
കഴിഞ്ഞ വർഷം മേയ് മാസം ഇരുവരും തമ്മിലുള്ള രജിസ്റ്റർ വിവാഹം നടന്നിരുന്നു. ഗുരുവായൂരിൽ വെച്ച് നടന്ന മാലയിടൽ ചടങ്ങിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.