ആക്ടേഴ്സ് ബ്രാഞ്ചിലേക്ക് തെലുങ്കു സിനിമാ താരം രാം ചരണിനെ സ്വാഗതം ചെയ്ത് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് (എം.പി.എ.എസ്.). ആഴ്ചകൾക്ക് മുൻപാണ് ജൂനിയര്‍ എന്‍.ടി.ആറിനെ ഇതേ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ലഷാന ലിഞ്ച്, വിക്കി ക്രൈപ്സ്, ലൂയിസ് കൂ ടിന്-ലോക്, കേകേ പാമര്‍, ചാങ് ചെന്‍, സകുറ ആന്‍ഡോ, റോബര്‍ട്ട് ഡേവി എന്നിവരും പുതിയ പട്ടികയില്‍ ഉള്‍പ്പെടുന്നു.
സൂക്ഷ്മമായ ചിത്രീകരണത്തിലൂടെയും ആധികാരികതയോടുള്ള അര്‍പ്പണത്തിലൂടെയും ഹൃദയവും മനസും കീഴടക്കുന്ന കഥാപാത്രങ്ങളെയാണ് ഈ അഭിനേതാക്കള്‍ സിനിമാ ലോകത്തിന് സമ്മാനിച്ചത്. കലാവിഷ്ക്കാരത്തിലുള്ള അവരുടെ വൈദഗ്ധ്യം സാധാരണ നിമിഷങ്ങളെ അസാധാരണമായ സിനിമാറ്റിക് അനുഭവങ്ങളാക്കി മാറ്റുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. അക്കാദമിയുടെ ആക്ടേഴ്സ് ബ്രാഞ്ചിലേക്ക് ഈ പ്രഗത്ഭരായ കലാകാരന്മാരെ സ്വാഗതം ചെയ്യുന്നതില്‍ വളരെയധികം സന്തോഷമുണ്ട് എന്ന് അക്കാദമി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.