വിസ പാസ്പോർട്ടിൽ പതിക്കില്ല; മെയ് മുതൽ ക്യൂ.ആർ കോഡെന്ന് സൌദി

Date:

Share post:

സൗദി അറേബ്യയിലേക്കുള്ള തൊഴിൽ, സന്ദർശന, റസിഡൻ്റ് വിസകൾ​ വിസകൾ ക്യൂ.ആർ കോഡ് രീതിയിലേക്ക് മാറുന്നു. പാസ്പോർട്ടിൽ വിസ പതിക്കുന്നത് ഒഴിവാക്കി ക്യൂ.ആർ കോഡ് കൃത്യമായി റീഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ പ്രിൻറ്​ ചെയ്​ത പേപ്പറുകളാണ് ഇനി മുതൽ നൽകുക. സൗദി അതോറിറ്റി ഓഫ് ജനറൽ ഏവിയേഷനാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

2023 മെയ് ഒന്നു മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽവരും. ഇന്ത്യക്ക് പുറമെ യുഎഇ, ഈജിപ്ത്, ജോർദാൻ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കാണ്​ പുതിയ രീതി ​ ബാധകമാവുക. യാത്രയ്ക്കെത്തുന്നവർ ക്യൂ. ആർ കോഡ് പതിച്ച പേപ്പർ കയ്യിൽ കരുതണം. ഇത് സ്കാൻ ചെയ്യുന്നതിൽനിന്നാണ് വിസ വിവരങ്ങൾ അധികൃതർ മനസ്സിലാക്കുക.

വിമാന കമ്പനികൾക്കും ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിക്കഴിഞ്ഞു.ഈ വർഷം മുതൽ ഹജ്ജ്​ വിസക്ക് ഏർപ്പെടുത്തിയ അതേ നടപടിക്രമമാണ്​ മറ്റ്​ വിസകളിലും നടപ്പാക്കുകയെന്ന്​ ഡൽഹിയിലെ സൗദി കോൺസു​ലേറ്റും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വ്യാജ ഡേറ്റാ ഓഫറുകളിൽ കുടുങ്ങരുതെന്ന് ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ...

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...