നൂറോളം കാൻസർ രോഗികളോടും രോഗം അതിജീവിച്ചവരോടും അവരുടെ കുടുംബത്തോടൊപ്പം റസൽഖൈമയിൽ രാജകുടുംബം ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. വിഐപി ഹാളിൽ വികാരനിർഭരമായ ഇഫ്താറിൽ ഇവർക്കൊപ്പം ഉദ്യോഗസ്ഥരും ഡോക്ടർമാരും പങ്കെടുത്തു.
എമിറേറ്റ്സ് കാൻസർ സൊസൈറ്റി, ലൈഫ് ഫാർമസി, ജുൽഫർ, കേരള ഹൈപ്പർമാർക്കറ്റ്, അബ്ദുല്ല അലി ഷർഹാൻ ചാരിറ്റി എന്നിവർ ചേർന്ന് ഷാർജ ഭരണാധികാരിയുടെ ഓഫീസ് ചെയർമാൻ ഷെയ്ഖ് സലേം ബിൻ അബ്ദുൽറഹ്മാൻ അൽ ഖാസിമിയും മറ്റ് രാജകുടുംബങ്ങളും വിശിഷ്ടാതിഥികളും ചേർന്നാണ് ഇഫ്താർ സംഘടിപ്പിച്ചത്. വൈകുന്നേരം 4.30 ന് ഹാളിലേക്ക് നടന്ന അതിഥികൾക്ക് ഗംഭീര സ്വീകരണം നൽകി.
പ്രയാസകരമായ പോരാട്ടമാണ് കഴിഞ്ഞതെന്നും അതിനെക്കുറിച്ച് സംസാരിക്കുന്നത് തീർച്ചയായും മറ്റ് രോഗികളെ പോരാട്ടത്തിന് പ്രേകിപ്പിക്കുമെന്നും അതിജീവിച്ച ഒരാൾ പറഞ്ഞു. നിരവധി ആളുകങ അനഭവങ്ങൾ വിവിരിച്ചു. വിദഗ്ദർ സംശയങ്ങൾക്ക് മറുപടി നൽകി. അതിഥികൾക്ക് അഭിനന്ദന സൂചകമായി സമ്മാനങ്ങളും നൽകി.