ദുബായിലെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്സിൻ്റെ വിമാനങ്ങൾക്ക് ഇനിമുതൽ പുതുരൂപം. കമ്പനി പുതിയ ലിവറി പുറത്തിറക്കി. ഒറ്റ നോട്ടത്തിൽതന്നെ മാറ്റങ്ങൾ തിരിച്ചറിയാനാകുന്നതാണ് പുതിയ ഡിസൈൻ.
വിമാനത്തിൻ്റെ വാലറ്റത്തും ചിറകിലും മാറ്റങ്ങൾ പ്രകടമാകും. എഴുത്തിലും മാറ്റമുണ്ട്. വാലറ്റത്തെ യുഎഇ പതാക കൂടുതൽ ആകർഷകമാകും. അക്ഷരങ്ങളിൽ അറബിക് പൈതൃക എഴുത്തുരീതി വെത്യാസപ്പെടാത്താതെ പുതുമ കൊണ്ടുവരും.
1985 മുതലുളള ചരിത്രത്തിൽ മൂന്നാം തവണയാണ് വിമാനത്തിൻ്റെ ഡിസൈനുകൾ പരിഷ്കരിക്കുന്നത്. തൽക്ഷണം തിരിച്ചറിയാൻ കഴിയുന്ന വിധമാണ് എമിറേറ്റ് വിമാനങ്ങളുടെ ഡിസൈനുകൾൽ രാജ്യത്തിന് തന്നെ അഭിമാനമാകുന്ന ബ്രാൻഡ് ആയി എമിറേറ്റ്സ് വിമാനങ്ങൾ ഇതിനകം മാറിയിട്ടുണ്ട്.
പ്രധാനമായും ആറ് മാറ്റങ്ങൾ
1. എമിറേറ്റ്സ് വിമാനങ്ങളുടെ വാലറ്റത്തെ യുഎഇ പതാക കൂടുതൽ 3D ഇഫക്റ്റോടെ ചലനാത്മകമാവും.
2. ചിറകറ്റങ്ങളിൽ ചുവപ്പ് നിറവും അതിനുളളിൽ തെളിഞ്ഞുനിൽക്കുംവിധം വെള്ള നിറത്തിൽ എമിറേറ്റ്സ് ലോഗോയും.
3. വിമാനത്തിലെ യാത്രക്കാർക്ക് ജനാലയിലൂടെ കാണാനാകുംവിധം ചിറകടിയിൽ വരച്ചിരിക്കുന്ന യുഎഇ പതാക.
4. വിമാനത്തിൻ്റെ പ്രധാന ഭാഗത്ത് ഇംഗ്ലീഷിലും അറബിയിലും വലുപ്പം വർദ്ധിപ്പിച്ച് സ്വർണത്തിളക്കത്തിൽ എഴുതിച്ചേർത്ത പേര്.
5. വിമാനത്തിന് താഴ്ഭാഗത്ത് 2005-ൽ അവതരിപ്പിച്ച ഐക്കണിക് റെഡ് ബ്രാൻഡിംഗ്
6. എമിറേറ്റ്സ് എന്ന പേരിനൊപ്പം ഉണ്ടായിരുന്ന വെബ്സൈറ്റ് അഡ്രസ് ഒഴിവാക്കൽ.
പറക്കാൻ തയ്യാർ
പുതിയ മാറ്റങ്ങളുമായുളള ആദ്യവിമാനം A6-EOE എയർബസ് A380, EK51 മാർച്ച് -7 വെളിയാഴ്ച മ്യൂണിക്കിലേക്ക് പറക്കും. 2023 അവസാനത്തോടെ 17 ബോയിംഗ് 777 ഉൾപ്പെടെ 24 വിമാനങ്ങൾ പുതിയ നിറങ്ങളിലെത്തും.2024ഓടെ എല്ലാ എമിറേറ്റ്സ് വിമാനങ്ങളും പുതിയ രൂപത്തിലാകും. ഇതിനിടെ വേൾഡ് എക്സ്പോ പോലെയുളള മേളകളുടേയും മറ്റും പ്രചരണത്തിനായി വിമാനങ്ങളുടെ ഭംഗി പരിഷ്കരിച്ചിട്ടുണ്ടെന്നും എമിറേറ്റ്സ് കമ്പനി സൂചിപ്പിച്ചു.