സമൂഹത്തിലെ ബഹുസ്വരതയെ ആദരിക്കാൻ ആഹ്വാനം ചെയ്ത് സൗദി നാഷണൽ സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൂട്ടായ്മ.മതപരമായ മിതത്വത്തെയും സഹവർത്തിത്വത്തെയും സംബന്ധിച്ചായിരുന്നു ചർച്ച.
മറ്റുള്ളവരിലെ ഭിന്നതകളെ ആദരിക്കുന്നതിനൊപ്പം അറിവും അവബോധവും മനുഷ്യാവകാശ സംരക്ഷണത്തിൻ്റെ രണ്ട് നിർണായക തൂണുകളാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. സൗദി വിഷൻ 2030 നോട് അനുബന്ധിച്ചുളള പരിപാടികൾ സഹവർത്തിത്വത്തിന്റെയും സാമൂഹിക സംഭാഷണത്തിന്റെയും സംസ്കാരവും ദേശീയ ഐക്യവും പ്രോത്സാഹിപ്പിക്കുന്നുവെന്ന് ബോഡി ചെയർമാൻ ഖാലിദ് അൽ-ഫഖ്രി വ്യക്തമാക്കി.
കോർട്ട് ഉപദേഷ്ടാവും മുതിർന്ന പണ്ഡിതരുടെ കൗൺസിൽ അംഗവുമായ ഷെയ്ഖ് സാദ് ബിൻ നാസർ അൽശാത്രിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.