‘അബ്രഹാമിക് ഫാമിലി ഹൗസ് ‘ തുറന്നു; ഇസ്‌ലാം- ക്രിസ്തുമത- യഹൂദമത സംഗമം

Date:

Share post:

മതസൗഹാര്‍ദ്ദത്തിന്‍റേയും ബഹുസ്വരതയുടേയും ഇടമായി മാറുകയാണ് യുഎഇയുടെ തലസ്ഥാനമായ അബുദാബിയില്‍ തുറന്ന ‘അബ്രഹാമിക് ഫാമിലി ഹൗസ്’,. ഒരുമതില്‍ക്കെട്ടിനുളളില്‍ മസ്ജിദും പള്ളിയും സിനഗോഗും ഉൾക്കൊള്ളുന്നതാണ് അബ്രഹാമിക് ഫാമിലി ഹൗസ് എന്ന് പേരിട്ടിരിക്കുന്ന കെട്ടിട സമുച്ചയം. ഇസ്‌ലാം, ക്രിസ്തുമതം, യഹൂദമതം എന്നിവയ്‌ക്കിടയിൽ പങ്കിടുന്ന മൂല്യങ്ങൾ ഉൾക്കൊള്ളുന്നതാണ് കെട്ടിട സമുച്ചയത്തിന്‍റെ രൂപകൽപ്പന.

പൊതുജനങ്ങൾക്ക് സന്ദര്‍ശിക്കാം

വ്യാഴാഴ്ച അബ്രഹാമിക് ഫാമിലി ഹൗസ് ഉദ്ഘാടനം ചെയ്തു. മാർച്ച് 1 മുതൽ പൊതുജനങ്ങൾക്ക് സന്ദര്‍ശനത്തിനായി തുറന്നു നൽകും. രാവിലെ 10 മണിമുതലാണ് സന്ദർശനം അനുവദിക്കുന്നത്. സന്ദര്‍ശനത്തിന് ആഗ്രഹിക്കുന്ന യുഎഇയിലെ താമസക്കാരും സന്ദർശകരും മുൻകൂട്ടി ബുക്കിംഗ് ചെയ്യണം.

ബഹുസ്വരത പ്രധാനം

ജനങ്ങൾക്കിടയില്‍ പരസ്പര ബഹുമാനവും ധാരണയും വൈവിധ്യവും പ്രോത്സാഹിപ്പിക്കുന്നതിന് യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് ബഹുമത ആരാധനാലയത്തിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന്‍ ട്വിറ്ററില്‍ കുറിച്ചു. വിവിധ സമുദായങ്ങളിൽ നിന്നുള്ള ആളുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് അഭിമാനകരമാണെന്നും അദ്ദേഹം കുറിച്ചു.

ഇമാം അൽ തയേബ് മസ്ജിദ്, സെന്റ് ഫ്രാൻസിസ് ചർച്ച്, മോസസ് ബെൻ മൈമൺ സിനഗോഗ് എന്നീ മൂന്ന് ആരാധനാലയങ്ങളുടെ പേരുകൾ അധികൃതർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സമുച്ചയം ചരിത്രത്തെ വിവരിക്കുകയും മനുഷ്യ നാഗരികതകൾക്കും ദൈവിക സന്ദേശങ്ങൾക്കും ഇടയിൽ പാലങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

സാംസ്കാരിക കേന്ദ്രവും

സന്ദർശകര്‍ക്ക് പ്രാര്‍ത്ഥനാ സൗകര്യം ഒരുക്കുന്നതിന് പുറമെ , ആചാരങ്ങളെപ്പറ്റി പഠിക്കാനും ചര്‍ച്ചകൾ നടത്താനും ക‍ഴിയും വിധം ഒരു സാംസ്കാരിക കേന്ദ്രവും അനുബന്ധമായുണ്ട്. ഓരോ വിശ്വാസത്തിന്റെയും തനതായ സ്വഭാവവും സംസ്കാരവും സാദിയാത്ത് ദ്വീപിലെ അബ്രഹാമിക് ഫാമിലി ഹൗസിലൂടെ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...