ലോകത്തിൻ്റെ കണ്ണീരായി തുർക്കി: മരണം 15,000 കടന്നു

Date:

Share post:

തുർക്കി-സിറിയ ഭൂചലനത്തിൽ മരണം 15,000 കടന്നു. തുടര്‍ ചലനങ്ങളും കനത്ത മഴയും മഞ്ഞു വീഴ്ചയും കാരണം കാലാവസ്ഥ ഇപ്പോഴും വെല്ലുവിളിയാണ്. ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കിട്ടാതെ ദുരിതത്തിലാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

62 മണിക്കൂറിലേറെയായി കോണ്‍ക്രീറ്റ് കട്ടകള്‍ക്കിടയില്‍ പലരും കുടുങ്ങിക്കിടക്കുകയാണ്. കെട്ടിടങ്ങൾ വമ്പൻ ശബ്ദത്തോടെ നിലംപതിച്ചപ്പോൾ അതിനിടയിൽ കുടുങ്ങിയത് പതിനായിരത്തിലേറെ ജനങ്ങളാണ്.

പ്രതികൂല കാലാവസ്ഥ കാരണം വൈദ്യസഹായം, വെള്ളം, ഭക്ഷണം എന്നിവ ദുരന്തമേഖലയില്‍ എത്തിക്കാനുള്ള വഴിയടയുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടിയില്‍ കിടന്ന് സഹായിക്കാൻ നിലവിളികള്‍ കേൾക്കുന്നുണ്ടെങ്കിലും രക്ഷാ ഉപകരണങ്ങൾ കുറവാണ്.

മൃതദേഹങ്ങള്‍ സൂക്ഷിക്കാൻ ബാഗുകളുടെ ദൗര്‍ലഭ്യമുണ്ട്. ഇസ്താംബുൾ സ്റ്റോക്ക് എക്സ്ചേഞ്ച് താൽക്കാലികമായി നിർത്തിവച്ചു. രക്ഷാപ്രവര്‍ത്തനം വൈകിയതായുള്ള കനത്ത വിമര്‍ശനങ്ങള്‍ക്കിടെ തുർക്കി പ്രസിഡൻ്റ് രജബ് ത്വയ്യിബ് എർദോഗൻ ദുരന്തമേഖലകള്‍ സന്ദർശിച്ചു.ദുരന്ത വ്യാപ്തി അളക്കാൻ കഴിഞ്ഞിട്ടില്ലെന്ന് എർദോഗൻ പറഞ്ഞു.

രക്ഷാപ്രവർത്തനങ്ങളിൽ ഇന്ത്യയുടെ സഹായം തുടരുന്നുണ്ട്. ഓപ്പറേഷൻ ദോസ്തിൻ്റെ ഭാഗമായി വ്യോമസേനയുടെ 7 വിമാനങ്ങൾ ദുരന്തബാധിത മേഖലകളിലുണ്ടാകും. 150ലധികം രക്ഷാപ്രവർത്തകരും 100ലധികം ആരോഗ്യ പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്. തുർക്കി ആവശ്യപ്പെടുന്നതനുസരിച്ച് കൂടുതൽ സംഘത്തെ അയക്കാൻ തയ്യാറാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ദുരന്തബാധിത മേഖലയിൽ കുടുങ്ങിയ 10 ഇന്ത്യക്കാർ സുരക്ഷിതരാണ്. കാണാതായ ബംഗളൂരു സ്വദേശിയുടെ കുടുംബവുമായി വിദേശകാര്യമന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഭീമ ജ്വല്ലേഴ്സ് മിഡിൽ ഈസ്റ്റ് പത്താം വാർഷികം; ‘​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ വിജയിയെ പ്രഖ്യാപിച്ചു

യുഎഇയിലെ ഭീമ ജ്വല്ലേഴ്സിന്റെ പത്താം വാർഷികത്തിന്റെ ഭാ​ഗമായി അവതരിപ്പിച്ച '​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ' മത്സരത്തിൽ വിജയിയെ പ്രഖ്യാപിച്ചു. വിജയിയായ ദുബായിലെ...

യുഎഇ ദേശീയ ദിനം; ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ചു. ദേശീയ ദിന അവധി ദിവസങ്ങളായ ഡിസംബർ 2,3 (തിങ്കൾ, ചൊവ്വ)...

സെറിബ്രൽ പാൾസി മറികടന്ന് സിനിമ; യുവാവിന് അഭിനന്ദന പ്രവാഹം

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറികടന്ന് സിനിമ സംവിധായകനായ യുവാവിന് അഭിനന്ദന പ്രവാഹം. കൊട്ടാരക്കര സ്വദേശി രാകേഷ് കൃഷ്ണൻ കുരമ്പാലയാണ്...

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

ഫ്ലാറ്റ് തട്ടിപ്പുകേസിൽ നടി ധന്യ മേരി വർഗീസിൻ്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്....