ആൻഡമാൻ ആൻ്റ് നിക്കോബാറിലെ 21 ദ്വീപുകൾക്ക് പരംവീർ ചക്ര ജേതാക്കളുടെ പേര് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് രാജ്യത്തിന് വലിയ സന്ദേശം നൽകുന്നതായി അദ്ദേഹം വ്യക്തമാക്കി. ദ്വീപുകൾക്ക് പരംവീർ ചക്ര പുരസ്കാരത്തിന് അർഹരായവരുടെ പേര് നൽകുന്നത് യുവാക്കൾക്കടക്കം പ്രചോദനമാകും.
കൊളോണിയൽ ഓർമകൾ നൽകുന്ന പേരുകളായിരുന്നു മുൻപ് ദ്വീപുകൾക്ക്. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്നത് സായുധ സേനയുടെ ധീരതയുടെ സന്ദേശമാണ്. രാജ്യത്തിന് ഇത് ചരിത്ര മുഹൂർത്തമാണ് കാരണം ത്രിവർണ പതാക ആദ്യമായി ഉയർന്നത് ആൻഡമാനിൽ ആണ്. സവർക്കർ ഉൾപ്പെടെയുള്ള നിരവധി സ്വാതന്ത്ര സമര സേനാനികൾ ആൻഡമാനിൽ തടവിലാക്കപ്പെട്ടിരുന്നുവെന്നും പ്രധാനമന്ത്രി ഓർമ്മപ്പെടുത്തി. പുതിയതായി നിർമിക്കുന്ന ദേശീയ സ്മാരകത്തിന്റെ മാതൃകയും വീഡിയോ കോൺഫ്രൻസിലൂടെ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.