ജീവനക്കാർക്ക് ദിവസവും അര മണിക്കൂർ ഉറങ്ങാൻ സമയം അനുവദിച്ച് ഇന്ത്യൻ കമ്പനി. സ്റ്റാർട്ടപ്പ് കമ്പനി വേക്ക്ഫിറ്റ് ആണ് ജീവനക്കാർക്ക്‘പവർ നാപ്പി’നുള്ള സൗകര്യമൊരുക്കുന്നത്. ദിവസവും ഉച്ചയ്ക്ക് ശേഷം അര മണിക്കൂർ ജീവനക്കാർക്ക് ഉറങ്ങാം. വേക്ക്ഫിറ്റിന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഉച്ചയ്ക്ക് ശേഷം 2 മുതൽ 2.30 വരെ ഉള്ള സമയമാണ് ഉറങ്ങാൻ ഉപയോഗിക്കേണ്ടതെന്ന് ട്വീറ്റിൽ പറയുന്നു. 2 മുതൽ 2.30 വരെയുള്ള സമയത്ത് ജീവനക്കാർക്ക് മറ്റ് ജോലികളൊന്നും ചെയ്യേണ്ടതില്ല. വേക്ഫിറ്റ് സഹസ്ഥാപകൻ ചൈതന്യ രാമലിംഗഗൗഡയുടെ ഒരു ഇമെയിൽ സ്ക്രീൻഷോട്ടും ട്വീറ്റിനൊപ്പമുണ്ട്. ഉച്ചകഴിഞ്ഞുള്ള ഉറക്കം ജോലിയിൽ മികവ് പുലർത്താൻ സഹായിക്കുമെന്ന നാസയുടെ പഠനത്തെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ഉച്ചകഴിഞ്ഞുള്ള 26 മിനിട്ട് ഉറക്കം പ്രൊഡക്ടിവിറ്റി 33 ശതമാനം വർധിപ്പിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നതായി പറയുന്നു.
Official Announcement 📢 #sleep #powernap #afternoonnap pic.twitter.com/9rOiyL3B3S
— Wakefit (@WakefitCo) May 5, 2022
വേക്ക്ഫിറ്റ് ഒരു മാട്രെസ് കമ്പനി ആണ്. അതുകൊണ്ട് തന്നെ വളരെ സീരിയസ് ആയി ഞങ്ങൾ എടുക്കുന്നു എന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്ന മറ്റൊരു മെയിലിലെ വരികൾ. ജീവനക്കാർക്ക് ഉറങ്ങാൻ അന്തരീക്ഷം ഉണ്ടാക്കുന്നതിനായി ഓഫീസിൽ സുഖപ്രദമായ നാപ് പോഡുകളും ശാന്തമായ മുറികളും നിർമ്മിക്കുമെന്നും ട്വീറ്റിൽ പറയുന്നു.