കാനഡ വിസകൾ ഇനി കാലതാമസം കൂടാതെ ലഭിക്കും. ഇന്ത്യയിൽ നിന്നുള്ള പ്രൊഫഷനലുകളുടെ വിസ നടപടികളിലെ വൈകൽ നയം തിരുത്തുമെന്ന് കാനഡ അറിയിച്ചു. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വ്യത്തങ്ങളോട് ജി-20 വേദിയില്‍ ആണ് കാനഡ ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി വിസ ലഭിച്ചിട്ടില്ലാത്തവര്‍ക്ക് എത്രയും വേഗം സംവിധാനം ഒരുക്കുന്നത് പരിഗണിക്കുമെന്നും കാനഡ അറിയിച്ചു.
ഇന്ത്യന്‍ പൗരന്മാര്ക്ക് കനേഡിയന്‍ വിസയും വര്‍ക്ക് പെര്‍മിറ്റും ലഭിക്കുന്നതിലെ കാലതാമസവും കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങളും തിങ്കളാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള സംഭാഷണത്തില്‍ ചർച്ചയായിരുന്നു. കാനഡയില്‍ ഇന്ത്യന്‍ പൗരന്മാരുടെ അറസ്റ്റ്, മരണം സംഭവിച്ചാല്‍ ഇന്ത്യക്കാര്‍ക്ക് സഹായം, ആശുപത്രിയില്‍ പ്രവേശിപ്പിക്കല്‍, അത്യാഹിതങ്ങള്‍, കാനഡയിലെ ഇന്ത്യക്കാരുടെ സുരക്ഷ എന്നിവയും ചര്‍ച്ചാവിഷയമായി.
ഇമിഗ്രേഷന്‍ സംബന്ധിച്ച പ്രശ്നങ്ങള്‍, ട്രാവല്‍ ഏജൻ്റുമാര്‍, വ്യാജ ജോലി വാഗ്ദാനങ്ങള്‍ എന്നിവയില്‍ നിന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളും ചര്‍ച്ച ചെയ്തു. കുറ്റവാളികളെ കൈമാറുന്നതിലും പരസ്പര നിയമസഹായത്തിലും സഹകരണം ശക്തിപ്പെടുത്തുമെന്നും ഇരു രാജ്യങ്ങളും വാഗ്ദാനം നൽകി.