യുഎഇയിൽ പൊതുമാപ്പ് നേടുന്നവർക്കുള്ള എക്സിറ്റ് പാസ് കാലാവധി നീട്ടി. വിസ പൊതുമാപ്പ് അനുവദിച്ചവർക്ക് ഇപ്പോൾ രാജ്യം വിടാൻ ഒക്ടോബർ 31 വരെ സമയമുണ്ടെന്നാണ് അധികൃതർ അറിയിച്ചത്.
ഇതുവരെ പൊതുമാപ്പ് അപേക്ഷകർക്ക് നൽകിയ എക്സിറ്റ് പാസ് കാലാവധി 14 ദിവസത്തേക്ക് മാത്രമായിരുന്നു. എന്നാൽ പലർക്കും ഈ കാലയളവിനുള്ളിൽ രാജ്യം വിടാൻ സാധിക്കാത്ത സാഹചര്യമുണ്ട്. അതിനാലാണ് അധികൃതർ ഇപ്പോൾ എക്സിറ്റ് പാസ് കാലാവധി നീട്ടിയത്.
ഒക്ടോബർ 31-നുള്ളിൽ എപ്പോൾ വേണമെങ്കിലും പൊതുമാപ്പ് ലഭിച്ചവർക്ക് രാജ്യം വിടാൻ അനുവാദമുണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് നിരക്ക് നോക്കി വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനും ഇതോടെ സാധിക്കും.