യു.എ.ഇയിൽ നംവംബര്‍ മാസത്തെ ഇന്ധന വിലയില്‍ നേരിയ വര്‍ദ്ധനവ്.
പെട്രോൾ ലിറ്ററിന് 29 ഫിൽസും ഡീസൽ ലിറ്ററിന് 25 ഫില്‍സും വര്‍ദ്ധിച്ചു.
മൂന്ന് മാസത്തിനിടെ ഇതാദ്യമായാണ് യു.എ.ഇയിൽ പെട്രോൾ വില ഉയർത്തുന്നത്.
സൂപ്പർ 98 പെട്രോളിന്റ വില 3.03 ദിർഹത്തിൽ നിന്ന് 3.32മായി ഉയര്‍ന്നു.
സ്പെഷ്യ 95 പെട്രോൾ ലിറ്ററിന് 3.20 ദിര്‍ഹമാണ് പുതിയ വില.. ഒക്ടോബറിൽ 2.92 ദിർഹമായിരുന്നു ഈാടാക്കിയിരുന്നത്. ഇ-പ്ലസ് 91 പെട്രോളിന് 3.13 ദിര്‍ഹമാണ് നവംബറില്‍ ഈടാക്കുകയെന്നും വിലനിര്‍ണയ സമിതി അറിയിച്ചു. ഒക്ടോബറിൽ 2.85 ദിർഹമാ.ിുന്നു വില. അതേസമയം ഡീസൽ വിലയിലും മാറ്റം പ്രകടമായി 3.76 ദിർഹത്തില്‍ നിന്ന് 4.01 ദിര്‍ഹമായി വില ഉയര്‍ന്നു.
ഖത്തറിലും നവംബറിലെ ഇന്ധനവിലയിൽ മാറ്റമുണ്ടായി. പ്രീമിയം പെട്രോളിന്റെ നിരക്ക് വര്‍ദ്ധിപ്പിച്ചു. എന്നാല്‍ പെട്രോൾ സൂപ്പർ, ഡീസൽ വിലയിൽ മാറ്റമില്ല. പ്രീമിയം പെട്രോളിന് വില 1.95ല്‍ നിന്ന് 2.00 റിയാലായി ഉയര്‍ന്നു. ഖത്തര്‍ എനര്‍ജിയാണ് വിലമാറ്റം അറിയിച്ചത്.
ഒപെക് രാഷ്ട്രങ്ങൾ എണ്ണ ഉത്പാദനം കുറച്ചതാണ് വില വര്‍ദ്ധനവിന് കാരണമെന്നാണ് നിഗമനം. അന്താരാഷ്ട്ര തലത്തില്‍ എണ്ണ ഉപയോഗം കൂടിയതും ആവശ്യകഥയേറിയതും വിലമാറ്റത്തിന് കാരണമായി.