വിവിധ സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. യാത്ര ചെയ്യുന്ന സമയത്ത് അപരിചിതർ നൽകുന്ന ബാഗുകൾ കൈവശം വെക്കരുതെന്നാണ് മന്ത്രാലയം അധികൃതർ നിർദേശിച്ചത്.
മറ്റ് യാത്രക്കാർ എന്തൊക്കെയാണ് ബാഗിൽ സൂക്ഷിച്ചിരിക്കുകയെന്ന് മറ്റൊരാൾക്ക് അറിയാൻ സാധിക്കില്ലെന്നും എന്തെങ്കിലും പരിശോധനകൾ ഉണ്ടാകുമ്പോൾ ലഗേജ് കൈവശം സൂക്ഷിച്ചവർക്ക് നിയമകുരുക്കുകൾ നേരിടേണ്ടിവരുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.
ഇത്തരം ലഗേജുകളുമായി യാത്ര ചെയ്യുന്നത് യാത്രാ നടപടികൾ വൈകുന്നതിലേക്കും നിയമ നടപടികൾ നേരിടേണ്ടി വരുന്നതിലേക്കും എത്തിക്കുമെന്നും അതിനാൽ ശ്രദ്ധിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.