‘വെളിച്ചെണ്ണയ്ക്ക് പകരം അസറ്റോൺ മിക്സ് ചെയ്തു’; തന്റെ ശബ്ദം പോയതിന്റെ കാരണം വെളിപ്പെടുത്തി നടി കലാരഞ്ജിനി

Date:

Share post:

മലയാള സിനിമയിലെ ശ്രദ്ധേയരായ സഹോദരിമാരിൽ ഒരാളാണ് കലാരഞ്ജിനി. ചെറുപ്രായത്തിൽ തന്നെ അഭിനയരം​ഗത്തെത്തിയ താരം ഇതിനോടകം സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം വേഷമിട്ടിട്ടുണ്ട്. താരത്തിന്റെ അഭിനയത്തേക്കുറിച്ച് പറയുമ്പോൾ ഇപ്പോൾ എല്ലാവരും ചോദിക്കുന്നത് കലാരഞ്ജിനിയുടെ ശബ്ദത്തിന് എന്തുപറ്റിയെന്നാണ്. ആദ്യകാലത്തെ സിനിമകളിൽ ശബ്ദത്തിന് ഒരു കുഴപ്പവും ഇല്ലാതിരുന്ന താരം കുറച്ച് വർഷങ്ങളായി അടഞ്ഞ ശബ്ദത്തിലാണ് സംസാരിക്കുന്നത്. ഇപ്പോൾ അതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് കലാരഞ്ജിനി.

ഒരു സിനിമാ ലൊക്കേഷനിൽ വെച്ച് നടന്ന സംഭവമാണ് താരത്തിന്റെ ശബ്ദം നഷ്ടപ്പെടാൻ ഇടയാക്കിയത്. അതേക്കുറിച്ച് കലാരഞ്ജിനി പറഞ്ഞതിങ്ങനെ.. “വർഷങ്ങൾക്ക് മുമ്പ് നടന്നതാണ്. പ്രേം നസീർ സാറിൻ്റെ ജോഡി ആയിട്ട് അഭിനയിക്കുന്ന സിനിമയാണ്. ബ്ലഡ് വായിൽ നിന്ന് വൊമിറ്റ് ചെയ്യുന്ന ഒരു സീനാണ്. അന്നൊക്കെ ചുവന്ന കളർ പൗഡറിൽ വെളിച്ചെണ്ണ മിക്‌സ്‌ ചെയ്‌താണ് ചോര ഉണ്ടാക്കിയിരുന്നത്. വൊമിറ്റ് ചെയ്യുന്നതും ദേഹത്ത് മുറിവ് പറ്റിയതുമൊക്കെ അങ്ങനെയാണ് കാണിക്കുന്നത്.

ആ സിനിമയിലെ മേക്കപ്പ്മാൻ അറിഞ്ഞുകൊണ്ട് ഒരിക്കലും അങ്ങനെ ചെയ്യില്ല, പക്ഷേ അസറ്റോൺ മിക്സ് ചെയ്ത പൊടിയാണ് തന്നത്. ഞാനിട്ടിരുന്നത് വെള്ള നിറത്തിലുള്ള സാരിയാണ്. അപ്പോൾ ഞാൻ തന്നെ ഒഴിക്കുമ്പോൾ ദേഹത്തും സാരിയിലുമൊക്കെ ആകുമെന്നുള്ളതുകൊണ്ട് നസീർ സർ ഒഴിച്ചു തരാമെന്നും ഷോട്ട് ആകുമ്പോൾ പറഞ്ഞാൽ മതിയെന്നും പറഞ്ഞു. നസീർ സർ അത് ഒഴിച്ചു തന്നതുമാത്രമേ എനിക്ക് ഓർമ്മയുള്ളൂ.

എൻ്റെ വായൊക്കെ വീർത്തു വരുന്നത് പോലെ തോന്നി. അവരൊക്കെ എന്നോട് തുപ്പാൻ പറയുന്നുണ്ട്. ഞാൻ തുപ്പുന്നുമുണ്ട്. പക്ഷേ ഒന്നും പുറത്തേയ്ക്ക് വരുന്നതായി എനിക്ക് തോന്നിയില്ല. വായിലെ എന്റെ സെൻസ് പോയി. യഥാർത്ഥത്തിൽ എന്റെ ശ്വാസനാളം വരണ്ടു പോയി. വളരെ ചെറിയ നെറ്റ് പോലെയാണ് നമ്മുടെ ശ്വാസനാളം. അത് ചുരുങ്ങിപ്പോയി. അന്ന് കുറേ ശരിയാക്കാനൊക്കെ നോക്കി. പിന്നെ അങ്ങനെ പോട്ടെ എന്നു കരുതി. അങ്ങനെയാണ് ശബ്‌ദം പോകുന്നത്” എന്നാണ് താരം തുറന്നുപറഞ്ഞത്.

അതിനുശേഷം ചെയ്ത മിക്ക സിനിമകളിലും കലാരഞ്ജിനിക്ക് ശബ്ദം മറ്റൊരാൾ ഡബ്ബ് ചെയ്യുകയായിരുന്നു. ‘ഹൗ ഓൾഡ് ആർ യു’ എന്ന സിനിമയിൽ മാത്രമാണ് താരം സ്വന്തമായി ഡബ്ബ് ചെയ്തത്. അതിനുശേഷം ഇപ്പോൾ അഭിനയിക്കുന്ന ‘ഭരതനാട്യം’ എന്ന സിനിമയിലും സ്വന്തമായാണ് താരം ശബ്ദം നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...