ഒറ്റക്കൈ ഉപയോഗിച്ച് ഒരു ക്യാച്ച് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ് ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ. ട്വന്റി20 ലോകകപ്പ് വിജയാഘോഷത്തിനിടെ ഓപ്പൺ ബസിൽ സഞ്ചരിക്കവെയാണ് തനിക്കു നേരെ വന്ന ടെന്നീസ് ബോൾ ഹാർദിക് അതിവേഗം ഒറ്റക്കൈയ്യിൽ ഒതുക്കിയത്.
ഹാർദിക്കിന്റെ സ്വദേശമായ ഗുജറാത്തിലെ വഡോദരയിൽ തുറന്ന വാഹനത്തിൽ സഞ്ചരിച്ച് ആരാധകരെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി സൈഡിൽ നിന്ന് ഒരു ആരാധകൻ പന്ത് എറിഞ്ഞത്. എന്നാൽ പ്ലാൻ ചെയ്ത് ക്യാച്ച് ചെയ്യുന്നതിനേക്കാൾ മനോഹരമായി അതിവേഗത്തിലാണ് ഹാർദിക് ആ ബോൾ പിടിച്ചെടുത്തത്. ഇതിന്റെ വീഡിയോ വൈറലായതോടെ താരത്തിന്റെ മികവിനെ ആരാധകർ അഭിനന്ദിക്കുകയാണ്.
ട്വന്റി20 ലോകകപ്പിൽ ഇന്ത്യ കപ്പുയർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചവരിൽ ഒരാളാണ് ഹാർദിക് പാണ്ഡ്യ. ടൂർണമെന്റിൽ ആറ് ഇന്നിങ്സുകളിൽ നിന്ന് 48,00 ശരാശരിയിലും 151.57 ട്രൈക്ക് റേറ്റിലും 144 റൺസാണ് പാണ്ഡ്യ അടിച്ചെടുത്തത്.
Hardik bhai 😭😭😭 pic.twitter.com/gRwXsfizVE
— Nikhil (@TheCric8Boy) July 17, 2024