ഖത്തർ ലോകകപ്പ് ഫുട്ബോൾ കാണികൾക്കായുള്ള ടിക്കറ്റുകളുടെ കൗണ്ടർ വില്പനയ്ക്ക് ഇന്ന് തുടക്കം. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ പ്രവർത്തിക്കുന്ന രണ്ട് ടിക്കറ്റ് കേന്ദ്രങ്ങളിൽ ഒന്നിലാണ് കൗണ്ടർ വില്പന നടക്കുന്നത്. ആരാധകർക്ക് നേരിട്ടെത്തി മത്സരത്തിനുള്ള ടിക്കറ്റുകൾ വാങ്ങാമെന്ന് ഫിഫ സി ഒ ഒ കോളിൻ സ്മിത്ത് അറിയിച്ചു.
കൗണ്ടർ വില്പനയിലൂടെ നൽകുന്ന ടിക്കറ്റുകൾക്ക് മാത്രമേ പേപ്പർ ടിക്കറ്റുകൾ ഉണ്ടാകൂവെന്ന് അധികൃതർ വ്യക്തമാക്കി. ഓൺലൈൻ വഴി വാങ്ങുന്ന ടിക്കറ്റുകൾക്ക് പേപ്പർ കോപ്പി നൽകില്ല. കൂടാതെ ഡി ഇ സി സി യിലെ ടിക്കറ്റിങ് കേന്ദ്രങ്ങളിലൊന്ന് ഒക്ടോബർ 18 ഇന്ന് പ്രവർത്തനം തുടങ്ങും. ടിക്കറ്റ് വാങ്ങിയിട്ടുള്ളവർക്ക് എന്ത് സഹായം ആവശ്യമാണെങ്കിലും ഡി ഇ സി സി യെ സമീപിക്കാമെന്നും അറിയിപ്പ്. പുതിയ ടിക്കറ്റ് വാങ്ങാൻ താല്പര്യം ഉള്ളവർ ഡി ഇ സി സി യുമായി ബന്ധപ്പെടണമെന്ന് സ്മിത്ത് കൂട്ടിച്ചേർത്തു.