ബാലാവകാശവും കുട്ടികളുടെ സംരക്ഷണവും ഉറപ്പാക്കാൻ അബുദാബിയിൽ പുതിയ ചൈൽഡ് സെന്റർ സ്ഥാപിക്കും. കുട്ടികൾക്കെതിരായ അതിക്രമം തടയുന്നതിന്റെ ഭാഗമായാണ് നടപടി.
പ്രസിഡൻഷ്യൽ കോർട്ട് ഡപ്യൂട്ടി ചെയർമാനും അബുദാബി ഏർലി ചൈൽഡ് ഹുഡ് അതോറിറ്റി ചെയർമാനുമായ ഷെയ്ഖ് തിയാബ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിൽ ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിട്ടു. കുടുംബ പരിചരണ അതോറിറ്റിയുടെയും നാല് സർക്കാർ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.