പാസ്പോർട്ട് റദ്ദ് ചെയ്തതായി സന്ദേശം, പിന്നാലെ അക്കൗണ്ടിലെ പണം കാലിയാകും; മുന്നറിയിപ്പുമായി അധികൃതർ

Date:

Share post:

വിവിധ തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ വ്യാപിക്കുകയാണ്. നിരവധി പേർക്ക് ഇതുവഴി പണം നഷ്ടമാകുന്നുമുണ്ട്. ഈ സാഹചര്യത്തിൽ പാസ്പോർട്ടുമായി ബന്ധപ്പെട്ട് യുഎഇയിൽ പരക്കുന്ന ഓൺലൈൻ തട്ടിപ്പിനേക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അധികൃതർ.

ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (ജിഡിആർഎഫ്എ) പേരിലാണ് ഈ തട്ടിപ്പ് നടത്തുന്നത്. നിങ്ങളുടെ പാസ്പോർട്ട് ജിഡിആർഎഫ്എ റദ്ദ് ചെയ്തതായും അതിനാൽ നിങ്ങൾക്ക് യുഎഇ വിട്ട് പോകാൻ പറ്റില്ലെന്നും പറഞ്ഞ് ഫോണിലേയ്ക്ക് ഒരു സന്ദേശമെത്തുന്നതോടെയാണ് തട്ടിപ്പ് ആരംഭിക്കുന്നത്.

മെസേജിനോടൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ കയറി സ്വകാര്യ വിവരങ്ങൾ നൽകണമെന്നും ഇല്ലെങ്കിൽ 50,000 ദിർഹം ഫൈൻ ലഭിക്കുമെന്നും മെസേജിൽ എഴുതിയിട്ടുണ്ടാകും. ഇത് വിശ്വസിച്ച് ലിങ്കിൽ കയറി വിവരങ്ങൾ നൽകുന്നതിന് പിന്നാലെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയും ചെയ്യും. അതിനാൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നാണ് ഐസിപി അധികൃതർ നിർദേശിക്കുന്നത്.

അം​ഗീകൃത ചാനലുകളിലൂടെയോ സ്മാർട്ട് സർവ്വീസ് പ്ലാറ്റ്ഫോമുകളിലൂടെയോ മാത്രമേ ജിഡിആർഎഫ്എ ഐസിപി സേവനങ്ങൾ ലഭ്യമാകൂ എന്നാണ് അധികൃതർ വ്യക്തമാക്കിയത്. ഇത്തരം മെസേജുകൾ പലർക്കും ലഭിക്കുന്നുണ്ട്. നിരവധി പേർക്ക് പണം നഷ്ടപ്പെടുന്നുമുണ്ട്. അതിനാൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും അപരിചിതർക്ക് ഫോൺ വഴിയോ സന്ദേശങ്ങൾ വഴിയോ സ്വകാര്യ വിവരങ്ങൾ നൽകരുതെന്നും അധികൃതർ നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...