ശബ്ദമലിനീകരണം തടയാൻ ഫലപ്രദമായ പദ്ധതിയുമായി അബുദാബി. അബുദാബി പരിസ്ഥിതി ഏജൻസിയുടെ നേതൃത്വത്തിലാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇതിനായി ശബ്ദമലിനീകരണത്തിൻ്റെ സ്രോതസ് കണ്ടെത്തി അവ താമസമേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതം പഠിക്കുന്നതിനായി പ്രത്യേക ‘നോയ്സ് കമ്മിറ്റിക്ക്’ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.
അബുദാബിയിലെ 10 സർക്കാർ സ്ഥാപനങ്ങൾ ഉൾകൊള്ളുന്നതാണ് നോയ്സ് കമ്മിറ്റി. ശാസ്ത്രീയ പഠനങ്ങളുടെ സഹായത്തോടെയാണ് ഓരോ മേഖലയിലും ശബ്ദമലിനീകരണം എത്രത്തോളം ബാധിച്ചുവെന്ന് കണ്ടെത്തുക. മാത്രമല്ല, ശബ്ദമലിനീകരണം തടയുന്നതിന് ഭാവിയിൽ എടുക്കേണ്ട മുൻകരുതലുകൾക്കും മാനദണ്ഡങ്ങൾക്കും കമ്മിറ്റി രൂപം നൽകും.
അതോടൊപ്പം ഓരോ സ്ഥാപനവും പ്രവർത്തിക്കുന്ന മേഖലയിലെ ശബ്ദം ലഘൂകരിക്കാൻ സഹായിക്കുന്നതിനുള്ള പദ്ധതികൾ കണ്ടെത്താൻ നോയ്സ് പ്രോജക്ടിന്റെ കണ്ടെത്തലുകൾ കമ്മിറ്റി ഉപയോഗിക്കും.