വിവിധ കേസുകളിൽ കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്നവരെ കൈവിലങ്ങ് അണിയിക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങൾ ഏർപ്പെടുത്താരുങ്ങി സൗദി അറേബ്യ. അപകടകാരികളോ ഓടിരക്ഷപ്പെടാൻ സാധ്യതയുള്ളവരോ ആയ കുറ്റവാളികളെ മാത്രമാണ് അറസ്റ്റ് ചെയ്യുന്ന സമയത്ത് കൈവിലങ്ങ് അണിയിക്കേണ്ടതെന്നാണ് പുതിയ തീരുമാനം.
പ്രശ്നക്കാരല്ലാത്ത കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്നവരെ അറസ്റ്റ് ചെയ്യുന്ന അവസരത്തിൽ കൈവിലങ്ങ് അണിയിക്കേണ്ടതില്ല. ഈ തീരുമാനവുമായി ബന്ധപ്പെട്ട് ക്രിമിനൽ നടപടിക്രമനിയമങ്ങളിലെ എക്സിക്യൂട്ടീവ് റെഗുലേഷൻസ് ആർട്ടിക്കിൾ 21-ൽ ആവശ്യമായ ഭേദഗതികൾ വരുത്തിയതായാണ് റിപ്പോർട്ട്.
ഇതോടെ സ്വയമോ മറ്റുള്ളവർക്കോ അപകടം ഉണ്ടാക്കാൻ സാധ്യതയുള്ളവർക്കും കസ്റ്റഡിയിൽ നിന്ന് ചാടിപ്പോകാൻ സാധ്യതയുള്ളവരുമായ കുറ്റാരോപിതരെയാണ് കൈവിലങ്ങ് അണിയിക്കുക.