അജ്മാനിൽ നിന്ന് കാണാതായ 17-കാരനെ മരിച്ച നിലയിൽ കണ്ടെത്തി. പാക്കിസ്ഥാൻ സ്വദേശി മുഹമ്മദ് മഷൂഖിന്റെ മകൻ ഇബ്രാഹിം മുഹമ്മദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൂന്ന് ആഴ്ച മുൻപ് വീടുവിട്ടിറങ്ങിയ ഇബ്രാഹിം മുഹമ്മദിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണങ്ങൾ നടന്നുവരികയായിരുന്നു. ഇതിനിടെയാണ് അൽ ഖോർ ടവറിനടുത്ത് വെച്ച് ഇബ്രാഹിമിൻ്റെ മൃതദേഹം കണ്ടെത്തിയതെന്ന് അജ്മാൻ പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 12-ന് അജ്മാൻ അൽ റൗദ 1-ലെ വീട്ടിൽ നിന്നാണ് ഇബ്രാഹിമിനെ കാണാതായത്.
പെരുന്നാൾ ആഘോഷങ്ങൾക്കിടെയായിരുന്നു ഇബ്രാഹിം മുഹമ്മദ് അപ്രത്യക്ഷനായത്. തുടർന്ന് പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം കുടുംബം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് അജ്മാൻ പൊലീസിൽ പരാതി നൽകിയത്. മുഹമ്മദ് മഷൂഖിന്റെ രണ്ട് ആൺമക്കളിൽ മൂത്തമകനായിരുന്നു ഇബ്രാഹിം മുഹമ്മദ്.