സംഘടനാ നടപടി നേരിട്ട ‘ഹരിത’ നേതാക്കളെ യൂത്ത് ലീഗിലേയ്ക്ക് തിരിച്ചെടുത്തു. എം.എസ്.എഫ് വിദ്യാർത്ഥിനി വിഭാഗമായിരുന്ന ‘ഹരിത’യുടെ നേതാക്കൾക്കെതിരായ നടപടി മരവിപ്പിച്ചാണ് പുതിയ പദവികൾ നൽകാൻ തീരുമാനിച്ചത്. ഫാത്തിമ തഹ്‌ലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു.
മുഫീദ തസ്‌നിയെ ദേശീയ വൈസ് പ്രസിഡന്റായും, നജ്‌മ തബ്ഷിറയെ ദേശീയ സെക്രട്ടറി സ്ഥാനത്തേക്കുമാണ് നിയമിച്ചത്. ‘ഹരിത’ വിവാദ കാലത്ത് നടപടി നേരിട്ട എംഎസ്എഫ് നേതാക്കൾക്കും പുതിയ ഭാരവാഹിത്വം നൽകി. ലത്തീഫ് തുറയൂരിനെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റായും ആഷിഖ് ചെലവൂരിനെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റായും നിയമിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഹരിത – എം.എസ്.എഫ് നേതാക്കൾക്കെതിരായ നടപടി പിൻവലിച്ചത്.