കുവൈറ്റില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് പത്രിക പിന്‍വലിക്കാനുളള സമയപരിധി അവസാനിച്ചു. 313 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുളളത്. അവസാന ഘട്ടത്തില്‍ 65 പേര്‍ പിന്‍മാറിയെന്നും അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സ്ഥാനാര്‍ത്ഥികളില്‍ 22 വനിതകളും അന്തിമ വിധി തേടുന്നുണ്ട്.
സെപ്റ്റംബര്‍ 29നാണ് രാജ്യത്ത് നിര്‍ണായക തെരഞ്ഞെടുപ്പ് നടക്കുക. ഭരണ പ്രതിപക്ഷ തര്‍ക്കങ്ങളെ തുടര്‍ന്ന അമീര്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ടതോടെയാണ് പുതിയ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അതേ സമയം പഴയ എംപിമാരുൾപ്പെട മത്സര രംഗത്തുളളത് വാശിയേറിയ പോരാട്ടത്തിന് കളമൊരുക്കി. സ്ഥാനാര്‍ത്ഥിത്വം ഉറപ്പായതോടെ പ്രാചാരണവും കൊടുംപിരികൊണ്ടു.
തെരഞ്ഞുടുപ്പിനായുളള മറ്റ് സജ്ജീകരണങ്ങളും അന്തിമ ഘട്ടത്തിലാണ്. 60 സ്കൂളുകളിലായി പോളിംഗ് ബൂത്തുകൾ ക്രമീകരിക്കും. ജുഡീഷ്യൽ അതോറിറ്റിയുടെ മേല്‍നോട്ടതല്‍ തെരഞ്ഞെടുപ്പ് മേല്‍നോട്ടവും ഉണ്ടാവും. ആഭ്യന്തര മന്ത്രാലയം സുരക്ഷ ഉറപ്പാക്കും. ഇതിനായി സൈന്യത്തേയും വിന്യസിക്കും. അട്ടിമറികളും വോട്ടു കച്ചവടവും ഒഴിവാക്കി സുതാര്യ തെരഞ്ഞെടുപ്പിനായി വിവിധ വകുപ്പുൾ പരിശോധനകളും നടപടികളും ശക്തമാക്കിയിട്ടുണ്ട്.
അതേസമയം കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച നിര്‍ണായക കോടതി വിധി ഞായറാഴ്ച ഉണ്ടാകും. കോടിതിയുടെ വിലക്കുണ്ടായാല്‍ പത്തോളം സ്ഥാനാര്‍ത്ഥികളെയാണ് ബാധിക്കുക.