ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ ട്രക്ക് നിരോധന സമയങ്ങളിൽ മാറ്റം വരുത്തി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ) ദുബായ് പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സും.
ഏപ്രിൽ 28 മുതൽ തിരക്കേറിയ സമയങ്ങളിൽ റാസൽ ഖോർ റോഡ് മുതൽ ഷാർജ വരെ നീളുന്ന റോഡിൻ്റെ ഒരു ഭാഗത്തിന് ഇരു ദിശകളിലേക്കും സമയക്രമീകരണം ബാധകമാണ്.
പുതിയ ഷെഡ്യൂൾ രാവിലെ 6.30 മുതൽ 8.30 വരെയും ഉച്ചകഴിഞ്ഞ് രണ്ട് പിരീഡുകളായി ഉച്ചയ്ക്ക് 1 മുതൽ 3 വരെയും വൈകുന്നേരം 5.30 മുതൽ രാത്രി 8 വരെയും ട്രക്കുകൾക്ക് നിരോധനമുണ്ടാകുക.