അബുദാബിയിലെ ചില ബസ് സ്റ്റോപ്പുകൾ നിങ്ങൾ കണ്ടിരുന്നോ? എന്ത് മനോഹരമാണ് അല്ലേ! ചുവർചിത്ര കലാകാരന്മാർ ചേർന്ന് ബസ് സ്റ്റോപ്പുകൾ അടിപൊളിയാക്കി. അബുദാബി മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് (DMT), അബുദാബി ക്യാൻവാസ് എന്ന പേരിൽ നടത്തിയ സംരഭമാണ് ബസ് സ്റ്റോപ്പുകളെ മനോഹരമാക്കിയത്.
എമിറാത്തി കലാകാരന്മാർ ചേർന്ന് മനോഹരമായ ചുവർചിത്രങ്ങൾ ഉപയോഗിച്ച് നഗരദൃശ്യത്തെ തന്നെ മാറ്റിയെടുത്തു. അൽ നഹ്യാൻ, അൽ ബത്തീൻ, അൽ മൻഹാൽ, അൽ മുഷ്രിഫ്, അൽ ദന, അൽ മുൻതാസ തുടങ്ങി വിവിധ പ്രദേശങ്ങളിലെ ബസ് ഷെൽട്ടറുകളിൽ ചുമർചിത്രങ്ങളാൽ മനോഹരമായി.
800 മണിക്കൂറിലധികം സമയമെടുത്താണ് കലാകാരന്മാർ ഈ ചിത്രം പൂർത്തിയാക്കിയത്. പ്രാദേശിക പ്രതിഭകളെ മുന്നോട്ട് കൊണ്ടുവാരനും അബുദാബി ക്യാൻവാസ് ലക്ഷ്യമിടുന്നു. അബുദാബി ക്യാൻവാസ് ഒരു സംരംഭം മാത്രമല്ല, ഇത് നമ്മുടെ നഗരത്തിൻ്റെ ഐഡൻ്റിറ്റിയും നമ്മുടെ പ്രാദേശിക കലാകാരന്മാരുടെ സർഗ്ഗാത്മകതയുടെ തെളിവുമാണെന്ന് ഡിഎംടി ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറഫ പറഞ്ഞു,