റമദാനില്‍ ദര്‍ബ് ട്രാഫിക് ടോള്‍ സംവിധാനത്തില്‍ സമയക്രമീകരണം നടത്തിയതായി അബുദാബിയിലെ മുനിസിപ്പാലിറ്റി ആൻ്റ് ട്രാൻസ്പോർട്ട് വകുപ്പിൻ്റെ ഇൻ്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻ്റർ അറിയിച്ചു.
തിങ്കൾ മുതൽ ശനി വരെ, രാവിലെ 8 മുതൽ 10 വരെയും ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെയുമായിരിക്കും ഫീസ് ഈടാക്കുക. ഞായറാഴ്ചകളിൽ ടോൾ ഗേറ്റ് കടക്കുന്നതിന് ഫീസ് ഈടാക്കില്ല.
അതേസമയം, റമദാനിൽ പൊതു പാർക്കിംഗ് സേവനങ്ങളുടെ സമയത്തിൽ മാറ്റമില്ല. പൊതു പാർക്കിംഗ് ഫീസ് തിങ്കൾ മുതൽ ശനി വരെ, രാവിലെ 8 മുതൽ 12 വരെ (അർദ്ധരാത്രി) ഫീസ് ബാധകമാണ്. ഞായറാഴ്ചകളിൽ പാർക്കിംഗ് സൗജന്യമാണ്.റമദാനിൽ പൊതു ബസ് സർവീസുകൾ അബുദാബി നഗരത്തിലും അതിൻ്റെ പ്രാന്തപ്രദേശങ്ങളിലും രാവിലെ 6 മുതൽ 12 വരെ (അർദ്ധരാത്രി) വരെ ലഭ്യമാകുമെന്ന് ഐടിസി അറിയിച്ചു, അതേസമയം 24 മണിക്കൂറും പ്രവർത്തിക്കുന്ന ബസ് സർവീസുകൾ സാധാരണ നിലയിൽ തുടരും.
അൽ ഐൻ നഗരത്തിലും അതിൻ്റെ പ്രാന്തപ്രദേശങ്ങളിലും റമദാനിൽ രാവിലെ 6 മുതൽ 12 വരെ പൊതു ബസുകൾ സർവീസ് നടത്തും. മിക്ക സബർബൻ സർവീസുകളുടെയും സമയം മാറ്റമില്ലാതെ തുടരും