വിശുദ്ധ റമദാന് മാസത്തിലെ ഷാര്‍ജയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ജോലി സമയം പ്രഖ്യാപിച്ചു. ഷാർജയിലെ ഹ്യൂമൻ റിസോഴ്സ് അതോറിറ്റിയാണ് സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കുമുള്ള ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചത്. റമദാനിലെ ഔദ്യോഗിക ജോലി സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയായിരിക്കും.
ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്മെൻ്റ് (ഐഎസിഎഡി) പ്രസിദ്ധീകരിച്ച ഹിജ്റി കലണ്ടർ അനുസരിച്ച്, റമദാൻ 2024 മാർച്ച് 12 ചൊവ്വാഴ്ച ആരംഭിക്കും. നോമ്പെടുക്കുന്നവർക്കും നോമ്പില്ലാത്ത ജീവനക്കാർക്കും പ്രവൃത്തി സമയം ബാധകമാണ്.
ഫെഡറൽ അതോറിറ്റിയിലെ ജീവനക്കാർക്കായി വിശുദ്ധ റമദാൻ മാസത്തിലെ ഔദ്യോഗിക ജോലി സമയം ക്രമീകരിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്സസ് (എഫ്എഎച്ച്ആർ) സർക്കുലർ പുറപ്പെടുവിച്ചിരുന്നു.