‘ഞാൻ അർബുദ ബാധിതനായിരുന്നു, സ്ഥിരീകരിച്ചത് ആദിത്യ എൽ-1 വിക്ഷേപണ ദിവസം’; വെളിപ്പെടുത്തലുമായി ഐഎസ്ആർഒ മേധാവി

Date:

Share post:

തന്റെ ആരോ​ഗ്യവുമായി ബന്ധപ്പെട്ട് സുപ്രധാന വെളിപ്പെടുത്തൽ നടത്തി ഐഎസ്ആർഒ മേധാവി എസ്. സോമനാഥ്. താൻ അർബുദബാധിതനായിരുന്നുവെന്നും ഇന്ത്യയുടെ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ-1 വിക്ഷേപണം നടത്തിയ ദിവസം തന്നെയാണ് അർബുദം സ്ഥിരീകരിച്ചതെന്നുമാണ് അദ്ദേഹം തുറന്നുപറഞ്ഞത്. ഒരു അഭിമുഖത്തിലെ സോമനാഥിന്റെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് ലോകം കേട്ടത്.

‘ചന്ദ്രയാൻ -3 ദൗത്യം നടക്കുന്ന വേളയിലാണ് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായത്. ആ ഘട്ടത്തിൽ അത് വ്യക്തമായിരുന്നില്ല. ആദിത്യ എൽ-1 വിക്ഷേപണം നടത്തിയ ദിവസമാണ് അർബുദം സ്ഥിരീകരിച്ചത്. സ്‌കാനിങ്ങിൽ വയറ്റിലാണ് കാൻസർ ബാധ കണ്ടെത്തിയത്. എനിക്കും കുടുംബത്തിനും അത് വലിയ ഞെട്ടലായിരുന്നു. പിന്നീട് തുടർപരിശോധനകൾക്കായി ചെന്നൈയിലേക്ക് പോയി. നാല് ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ അഞ്ചാം ദിനം മുതൽ ജോലിയിലേക്ക് പ്രവേശിച്ചു’ എന്നാണ് സോമനാഥ് പറഞ്ഞത്.

പിന്നീട് കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾക്ക് വിധേയനായിരുന്നുവെന്നും ഇപ്പോൾ പൂർണമായി രോഗത്തിൽ നിന്ന് മുക്തി നേടിയതായും അദ്ദേഹം പറഞ്ഞു. ജോലിയോടൊപ്പം പരിശോധനകളും തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...