മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ പ്രിവെഡ്ഡിങ് ചടങ്ങിൽ തകർപ്പൻ ഡാൻസുമായി ആമിറും ഷാറൂഖും സൽമാനും. എസ്. എസ് രാജമൗലി സംവിധാനം ചെയ്ത ആർ. ആർ. ആർ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ചുവടുവെച്ചാണ് ബോളിവുഡിലെ ഖാൻ ത്രയങ്ങൾ ഒന്നിച്ച് ഒരുവേദിയിലെത്തിയത്.
ഷാറൂഖ് ഖാന്റെ ഫാൻസ് പേജിലൂടെയാണ് നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇടംപിടിച്ചത്. നിമിഷ നേരത്തിനുള്ളിൽ വീഡിയോ വൈറലായി. മാർച്ച് ഒന്നിന് ആരംഭിച്ച ആനന്ദ് അംബാനി-രാധിക മര്‍ച്ചന്റ് പ്രീവെഡ്ഡിങ് ആഘോഷങ്ങൾ ഇന്ന് (മാർച്ച് മൂന്ന്) അവസാനിക്കും. മൂന്ന് ദിവസത്തെ പരിപാടിയാണ് അംബാനി കുടുംബം സംഘടിപ്പിച്ചിരിക്കുന്നത്.
ഷാറൂഖ്, സൽമാൻ, ആമിർ എന്നിവരെ കൂടാതെ താരങ്ങളായ സിദ്ധാർഥ് മൽഹോത്ര, കിയാര അദ്വാനി, സെയ്ഫ് അലി ഖാൻ, കരീന കപൂർ ഖാൻ, മാധുരി ദീക്ഷിത്, വരുൺ ധവാൻ, അനിൽ കപൂർ, സാറാ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ, അനന്യ പാണ്ഡേ, ആദിത്യ റോയ് കപൂർ, റാണി മുഖർജി, ദീപിക പദുക്കോൺ, രൺവീർ സിങ്, ശ്രദ്ധ കപൂർ, രൺബീർ കപൂർ, ആലിയ ഭട്ട് , വിക്കി കൗശൽ, കത്രീന കൈഫ് എന്നിവരും പ്രീവെഡ്ഡിങ് ആഘോഷങ്ങളിൽ സജീവമായിരുന്നു. ജൂലൈയിൽ മുംബൈയിൽവച്ചാണ് വിവാഹം.