കെ എം സച്ചിൻദേവ് എംഎൽഎയും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരായി. ബന്ധുമിത്രാതികളുടേയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും സാനിധ്യത്തില്‍ എകെജി ഹാളില്‍ നടന്ന ലളിതമായ ചടങ്ങില്‍ സച്ചിന് ആര്യയുടെ കൈപിടിച്ചു. സച്ചിന്റെ പിതാവ് നന്ദകുമാറും ആര്യയുടെ പിതാവ് രാജേന്ദ്രനും കൈമാറിയ ഹാരം ഇരുവരും പരസ്പരം അണിയിച്ചു. തുടർന്ന് ഇരുവരും കൈയ് കൊടുത്തതോടെ ചടങ്ങുകൾ പൂർത്തിയായി.
മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ, സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മന്ത്രിമാര്‍, എംഎല്‍എമാര്‍, സിപിെഎഎം നേതാക്കൾ, വിവധ രാഷ്ട്രീയ പാര്‍ട്ടികളില്‍പെട്ട സഹപ്രവര്‍ത്തകര്‍, സമൂഹത്തിന്റെ വിവിധ തുറകളില്നിന്നെത്തിയ സുഹൃത്തുകൾ തുടങ്ങി നിരവധപ്പേര്‍ ഇരുവര്‍ക്കും വിവാഹാശംസകൾ നേര്‍ന്നു.
വിവാഹത്തന് ശേഷം നടന്ന സൽകാരത്തിലും ലാളിത്യം നിറഞ്ഞു. കപ്പയും മുളകും കേസരിയും പാൽപായസവും സുലൈമാനിയുമാണ് ആശംനകൾ നേരാനെത്തിയലര്ക്ക് നൽകിയത്. രാജ്യത്തെതന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രൻ. ബാലുശേരി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സച്ചിൻ ദേവ് നിയമസഭയിലെ പ്രായം കുറഞ്ഞ അംഗമാണ്. എല്ലാവരോടും സന്തോഷം പങ്കുവക്കുന്നതായി ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചു.