2024 ലെ ആദ്യ 50 കോടി, ‘പ്രേമലു’ വൻ വിജയം 

Date:

Share post:

വൻ ഹൈപ്പോ വലിയ താരങ്ങളോ ഇല്ലാതെ എത്തിയ മലയാള ചിത്രമായിരുന്നു ‘പ്രേമലു’. ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നസ്ലിൻ ആണ് പ്രേമലുവിലെ നായകൻ. മലയാളത്തിന്റെ പുത്തൻ സ്റ്റാർ എന്ന് ഏവരും നസ്ലിനെ കുറിച്ച് വിധിയെഴുതിയ ചിത്രത്തിന്റെ ടിക്കറ്റ് വിൽപ്പന സംബന്ധിച്ച വിവരങ്ങൾ പുറത്തുവരികയാണ്. ഈ വർഷത്തെ ആദ്യത്തെ 50 കോടി ചിത്രം എന്ന ബഹുമതി കൂടി സ്വന്തമാക്കിയിരിക്കുകയാണ് ‘പ്രേമലു’.

ബുക്ക് മൈ ഷോയുടെ റിപ്പോർട്ട് അനുസരിച്ച് റിലീസ് ചെയ്ത് ഒരു മില്യണിലധികം ടിക്കറ്റുകളാണ് പ്രേമലുവിന്റേതായി ഇതുവരെ വിറ്റിരിക്കുന്നത്. ഇക്കാര്യം നിർമാതാക്കൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ വഴി പങ്കുവച്ചിട്ടുണ്ട്. ഒപ്പം ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. റിപ്പീറ്റ് വാച്ച് കരസ്ഥമാക്കിയ ചിത്രം കൂടിയാണ് ‘പ്രേമലു’. അതുകൊണ്ട് തന്നെ ഇനിയും ടിക്കറ്റ് വിൽപ്പന വർദ്ധിക്കാനുള്ള സാധ്യത ഏറെയാണ്. ഇനി അറുപത് കോടിയിലേക്കുള്ള കുതിപ്പിലാണ് ചിത്രം. കഴിഞ്ഞ ദിവസം മാത്രം 1.47 കോടിയാണ് ചിത്രം സ്വന്തമാക്കിയതെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു.

ഫെബ്രുവരി 9നാണ് ‘പ്രേമലു’ റിലീസ് ചെയ്തത്. ​ഗിരീഷ് എഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നസ്ലിൻ നായകനായ ചിത്രത്തിൽ മമിത ബൈജുവാണ് നായിക. ശ്യാം മോഹൻ, സം​ഗീത് പ്രതാപ്, അൽത്താഫ് സലിം, മീനാക്ഷി തുടങ്ങി നിരവധി യുവതാരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു. ​ഗിരീഷും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...