പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ച മദനി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സിലാണ്.
സുപ്രീംകോടതി ജാമ്യ വ്യവസ്ഥകളിൽ ഇളവ് അനുവദിച്ചതോടെ കഴിഞ്ഞ വർഷം ജൂലൈ 20 നാണ് മദനി കേരളത്തിലെത്തിയത്.
ചികിത്സയ്ക്കായി വേണമെങ്കിൽ കൊല്ലത്തിന് പുറത്തേക്ക് പൊലീസ് അനുമതിയോടെ പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.