ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കും. പദ്ധതിയിൽ ദുബായിലെ പ്രധാന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മൂന്ന് ഇൻ്റർചേഞ്ച് സ്റ്റേഷനുകൾ ഉൾപ്പെടെ 14 സ്റ്റേഷനുകൾ ഉൾക്കൊള്ളുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.
15.5 കിലോമീറ്റർ ഭൂമിക്കടിയിലും 14.5 കിലോമീറ്റർ മുകളിലുമായി 30 കിലോമീറ്ററോളം നീളുന്ന ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ തുടക്കം കുറിക്കാനാണ് 2024 സജ്ജമായിരിക്കുന്നതെന്ന് ഡയറക്ടർ ജനറൽ മാറ്റർ അൽ തായർ ചെയർമാൻ ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടർ, ആർടിഎ അറിയിച്ചു.
2023-ലെ പൊതുഗതാഗതത്തിൻ്റെയും മൊബിലിറ്റിയുടെയും ടാക്സി റൈഡർഷിപ്പിൻ്റെയുംകണക്കുകൾ വെളിപ്പെടുത്തിക്കൊണ്ട് 70.2 കോടി യാത്രക്കാരിൽ 62 ശതമാനവും ദുബായ് മെട്രോയും പൊതു ബസ് യാത്രക്കാരുമാണ്. ദുബായ് അർബൻ മാസ്റ്റർ പ്ലാൻ 2040 പ്രകാരം ഒരു മില്യൺ ആളുകളിലേക്ക് എത്തിക്കുന്നതിനാണ് ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അൽ ടയർ പറഞ്ഞു. പദ്ധതിക്ക് 18 ബില്ല്യണ്‍ ദിര്‍ഹം ചെലവ് പ്രതീക്ഷിക്കുന്നത്. ആകെയുള്ള 30 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 15.5 കിലോമീറ്റര്‍ ഭൂഗർഭ പാതയായിരിക്കും. ശേഷിക്കുന്ന 14.5 കിലോമീറ്റര്‍ എലിവേറ്റഡ് റെയില്‍പാതയായിരിക്കും. ദുബായ് ഫെസ്റ്റിവല്‍ സിറ്റി, ദുബായ് ക്രീക്ക് ഹാര്‍ബര്‍, ഇന്റര്‍നാഷണല്‍ സിറ്റി, അല്‍ റാഷിദിയ, അല്‍ വര്‍ഖ, മിര്‍ദിഫ്, ദുബായ് സിലികോണ്‍ ഓയാസിസ്, അക്കാദമിക് സിറ്റി തുടങ്ങിയവയെല്ലാം ബ്ലൂ ലൈന്‍ പദ്ധതി കടന്നുപോകുന്നതിന് സമീപത്തായിസ്ഥിതി ചെയ്യുന്നു.