‘പ്രേമം’ത്തിലൂടെ തിളങ്ങിയ സായി പല്ലവി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. സിനിമയുടെ ചിത്രീകരണം ജപ്പാനിൽ ആരംഭിച്ചു . ആമിർ ഖാന്റെ മകൻ ജുനൈദ് ഖാനാണ് സായ് പല്ലവിയുടെ നായകനായി എത്തുന്നത്.
ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആമിർ ഖാനാണ് നിർമ്മാണം. ആദിത്യ ചോപ്രയുടെ മഹാരാജാ എന്ന ചിത്രത്തിലൂടെയാണ് ജുനൈദ് ഖാന്റെ അരങ്ങേറ്റം. ജുനൈദിന്റെ രണ്ടാമത്തെ ചിത്രമാണിത്. സിദ്ധാർത്ഥ് പി.മൽഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജപ്പാനിലെ പ്രസിദ്ധമായ സപ്പാറോ സ്നോ ഫെസ്റ്റിവൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്നുള്ള താരങ്ങളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
പ്രേമ’ത്തിനു ശേഷം ദുല്‍ഖര്‍ സല്‍മാന്റെ ‘കലി’, ഫഹദ് ഫാസിലിന്റെ ‘അതിരന്’ തുടങ്ങിയ മലയാള ചിത്രങ്ങളിലാണ് സായ്പല്ലവി അഭിനയിച്ചത്. ഈ രണ്ടു ചിത്രങ്ങളും വലിയ വിജയം കണ്ടില്ല. 2018നു ശേഷം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ല സായ്പല്ലവി എങ്കിലും അവരുടെ മറ്റു ഭാഷാ ചിത്രങ്ങള്‍ക്ക് മലയാളത്തില്‍ ആരാധകര്‍ ഏറെയാണ്.
Aamir Khan with son Junaid Khan & Sai Pallavi seen in Japan shooting for an untitled project produced by Aamir himself..! #junaidkhan #Saipallavi #Aamirkhan pic.twitter.com/tRMjg9o4b3
— Pooja Suniramana (@PoojaSuniramana) February 12, 2024