രാജ്യസഭയിലേക്ക് അഞ്ചാം അങ്കത്തിനൊരുങ്ങി അമിതാഭ് ബച്ചന്റെ ഭാര്യയും അഭിനേത്രിയുമായ ജയ ബച്ചൻ. ഉത്തർപ്രദേശിൽ നിന്നാണ് താരം മത്സരിക്കുന്നത്. ഇതിനായി നാമനിർദേശപത്രികയും സമർപ്പിച്ചു. 75-കാരിയായ ജയ 2004 മുതലാണ് സമാജ്വാദി പാർട്ടി (എസ്.പി) അംഗമാണ്. ഫെബ്രുവരി 27-നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
നാമനിർദേശപത്രിക പ്രകാരം ജയാ ബച്ചനും ഭർത്താവ് അമിതാഭ് ബച്ചനും 1,578 കോടി രൂപ മൂല്യമുള്ള സ്വത്താണുള്ളത്. 2022-23 സാമ്പത്തിക വർഷത്തിൽ ജയ ബച്ചന് മാത്രം 1,63,56,190 രൂപയുടെ സ്വത്തും അമിതാഭിന് 273,74,96,590 രൂപയുടെ സ്വത്തുമാണുള്ളത്. ജയാ ബച്ചന്റെ ബാങ്ക് ബാലൻസ് 10,11,33,172 രൂപയും അമിതാഭ് ബച്ചന്റേത് 120,45,62,083 രൂപയുമാണ്.
40.97 കോടി രൂപയുടെ ആഭരണങ്ങളാണ് ജയാ ബച്ചന് സ്വന്തമായുള്ളത്. അമിതാഭ് ബച്ചൻ്റെ കൈവശം 54.77 കോടി രൂപയുടെ ആഭരണങ്ങളാണുള്ളത്. ജയ ബച്ചന് 9.82 ലക്ഷം രൂപയുടെ കാറാണ് ഉള്ളതെങ്കിൽ ഭർത്താവിന് രണ്ട് മേഴ്സിഡസും റെയ്ഞ്ച് റോവറും ഉൾപ്പെടെ 17.66 കോടി രൂപ മൂല്യമുള്ള 16 വാഹനങ്ങളാണ് സ്വന്തമായുള്ളത്.