അൽ മംസാർ ബീച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം, പുതിയ വാരാന്ത്യ ബസ് റൂട്ട് പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). പുതിയ റൂട്ട് സ്റ്റേഡിയം മെട്രോ സ്റ്റേഷനെ അൽ മംസാർ ബീച്ചുമായി ബന്ധിപ്പിക്കുന്നു. ഇന്നുമുതൽ പുതിയ റൂട്ട് W20 പ്രവർത്തനം ആരംഭിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. റൂട്ട് ഡബ്ല്യു 20 വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ വൈകുന്നേരം 5 മണിക്കും രാത്രി 11 മണിക്കും ഇടയിൽ സേവനം നടത്തും.
ബസ് ഉപഭോക്താക്കളുടെ സൗകരാർഥ്യം റൂട്ട് 11 ബിയെ റൂട്ട് 11 എന്ന് പുനർനാമകരണം ചെയ്തു. കൂടാതെ, റൂട്ടുകൾ 16A, 16B എന്നിവ യഥാക്രമം റൂട്ട് 16, 25 എന്നിങ്ങനെ പുനർനാമകരണം ചെയ്തു. റൂട്ട് 16 അൽ റഷ്ദിയ ബസ് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് അൽ അവീറിലേക്കും റൂട്ട് 25 ഗോൾഡ് സൂഖ് ബസ് സ്റ്റേഷനിൽ നിന്ന് അൽ റഷ്ദിയ ലക്ഷ്യസ്ഥാനമായും ആരംഭിക്കും.
ചില ബസ് റൂട്ടുകളിൽ കൂടുതൽ പരിഷ്ക്കരണങ്ങൾ വരുത്തും: ദുബായ് ഫെസ്റ്റിവൽ സിറ്റിയും അൽ ഗർഹൂദും ഉൾപ്പെടുത്തി റൂട്ട് F62 നീട്ടും. റൂട്ട് C04 മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിലേക്ക് നീട്ടും. 103, 106 റൂട്ടുകൾ പ്രധാന സ്റ്റേഷനുകളിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് നേരിട്ടുള്ള നോൺ-സ്റ്റോപ്പ് സേവനങ്ങൾ നടത്തും. റൂട്ട് E303 അൽ ഇത്തിഹാദ് സ്ട്രീറ്റ് വഴി ഷാർജയിലേക്ക് തിരിച്ചുവിടും. കൂടാതെ, RTA യുടെ പൊതുഗതാഗത ഏജൻസി ഇനിപ്പറയുന്ന 13 ബസ് റൂട്ടുകളിൽ 5, 7, 62, 81, 110, C04, C09, E306, E307A, F12, F15, F26, SH1 എന്നിവയിൽ യാത്രാ സമയം മെച്ചപ്പെടുത്തും