ബ്രിട്ടീഷ് രാജകുടുംബാംഗവും വെയിൽസ് രാജകുമാരിയുമായിരുന്ന ഡയാന ഉപയോഗിച്ചിരുന്ന കറുത്ത ഫോര്‍ഡ് എസ്കോര്‍ട്ട് ആര് എസ് 2 ടര്‍ബോ ലേലത്തില്‍ വിറ്റു. 7,50,000 ഡോളറിനാണ് ( 5,99,78625 രൂപ) ഫോർഡ് കാർ ലേലത്തില്‍ വിറ്റത്. ജൊനാതന്‍ ഹമ്പര്ട്ടിന്റെ ആഭിമുഖ്യത്തില്‍ നടന്ന ലേലത്തിൽ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബ്രിട്ടീഷ് പൗരനാണ് ലോകമെമ്പാടും ആരാധകരുള്ള ഡയാന രാജകുമാരിയുടെ കാര്‍ സ്വന്തമാക്കിയത്.
1980കളിൽ ഡയാന രാജകുമാരി ഉപയോഗിച്ചിരുന്ന കാർ ആണിത്. വിവാഹത്തിന് ഒരു മാസത്തിന് മുന്‍പ് ചാള്‍സ് രാജകുമാരന് ഡയാന രാജകുമാരിക്ക് സമ്മാനമായി നൽകിയതാണ് സില്‍വര്‍ നിറത്തിലുള്ള ഫോര്‍ഡ് എസ്കോര്‍ട്ട് സെഡാന്. പിന്നീട് ഡയാന രാജകുമാരി ഫോര്‍ഡ് കമ്പനിയെ സമീപിച്ച് കാറിനു നല്ലൊരു മേക്കോവർ നൽകി. ചുവപ്പ് നിറത്തിൽ കാറിന്റെ കണ്‍വേര്‍ട്ടബിള്‍ പതിപ്പ് രാജകുമാരിക്കായി നിര്‍മിച്ചുനല്‍കുകയും ചെയ്തു ഫോര്‍ഡ് കമ്പനി. എന്നാല്‍ കടുംചുവപ്പ് നിറത്തിൽ ഉള്ള കാര്‍ രാജകുമാരിയുടെ സുരക്ഷക്ക് നല്ലതല്ലെന്ന വിദഗ്ധ ഉപദേശം കാരണമാണ് കാര്‍ പിന്നെയും രൂപമാറ്റം വരുത്തി നിറം മാറ്റിയത്.
ഡയാന രാജകുമാരിക്ക് ആഡംബര കാറുകളോട് താത്പര്യം ആയിരുന്നെങ്കിലും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഈ ഫോര്‍ഡ് എസ്കോര്‍ട്ട് ആര് എസ് 2 ടര്‍ബോ ആയിരുന്നു ഇഷ്ടം. സ്വന്തമായി ഡ്രൈവ് ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന ഡയാന രാജകുമാരിക്കൊപ്പം മിക്ക സമയങ്ങളിലും ബോഡി ഗാര്‍ഡുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 24,961 മൈലുകള്‍ മാത്രം ഉപയോഗിച്ചിട്ടുള്ള ഈ കാര്‍ ഇപ്പോഴും മികച്ച കണ്ടീഷനില്‍ തന്നെയുള്ളത് കൊണ്ടാണ് ലേലത്തിൽ വിൽക്കാൻ തീരുമാനിച്ചത്.