സൂക്ഷിക്കുക; ഖത്തറിൽ അപകടങ്ങളുടെ ദൃശ്യങ്ങൾ അനധികൃതമായി പകർത്തിയാൽ തടവും പിഴയും ഉറപ്പ്

Date:

Share post:

കൺമുന്നിൽ എന്ത് കണ്ടാലും ക്യാമറയിൽ പകർത്താൻ തയ്യാറായിരിക്കുന്നവർ ശ്രദ്ധിക്കുക. ഖത്തറിൽ അപകടങ്ങളുടെ ദൃശ്യങ്ങൾ അനധികൃതമായി പകർത്തുന്നവർക്ക് ഇനി മുതൽ പിടിവീഴും. ഇത്തരം ദൃശ്യങ്ങൾ പകർത്തുന്നത് ഖത്തറിലെ വ്യക്തി നിയമങ്ങളുടെ ലംഘനമായി കണക്കാക്കിയാണ് നടപടി സ്വീകരിക്കുക.

രാജ്യത്ത് അപകടങ്ങളുടെ ദൃശ്യങ്ങൾ അനധികൃതമായി പകർത്തുന്നവർക്ക് തടവും പിഴയുമാണ് ശിക്ഷയായി ലഭിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമലംഘകർക്ക് പരമാവധി 2 വർഷം തടവും 10,000 റിയാൽ വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുക.

പീനൽ കോഡിലെ ആർട്ടിക്കിൾ 333 പ്രകാരം ഖത്തറിൽ മറ്റൊരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലേക്ക് അനുവാദമില്ലാതെ കടന്ന് കയറുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...